ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ 8,000 യൂറോയുടെ പടക്കങ്ങള്‍ പിടിച്ചെടുത്ത് ഗാര്‍ഡ. തിങ്കളാഴ്ച രാവിലെയാണ് Operation Tombola-യുടെ ഭാഗമായി ഗാര്‍ഡ അനധികൃത പടക്കങ്ങള്‍ പിടിച്ചെടുത്തത്. രാജ്യത്ത് പടക്കങ്ങളുടെ ഉപയോഗം നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്.
29 പെട്ടികളിലായി സൂക്ഷിച്ച പടക്കങ്ങളാണ് ഗാര്‍ഡ പിടികൂടിയത്. പടക്കങ്ങള്‍ കൈവശം വയ്ക്കല്‍, വില്‍ക്കല്‍, ഉപയോഗിക്കല്‍ എന്നിവ രാജ്യത്ത് നിയമവിരുദ്ധമാണെന്ന് ഗാര്‍ഡ വ്യക്തമാക്കി.
മുമ്പ് പലതലണ ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചത് കാരണം നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹാലോവീന്‍ ആഘോഷം കൂടി പ്രമാണിച്ചാണ് ഗാര്‍ഡ പരിശോധന ശക്തമാക്കിയത്.