സ്ലൈഗോ: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിലുള്ള ദീപാവലി ആഘോഷങ്ങൾ നവംബർ 18-നു രാത്കോർമക് നാഷണൽ സ്കൂളിൽ (Rathcormac National School ,Co.Sligo) വച്ച് നടത്തപ്പെടും. വൈകുന്നേരം 3 മണി മുതൽ വൈകിട്ട് 9 വരെയാണ് പരിപാടികൾ. ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്.
ആഘോഷങ്ങൾക്ക് നിറമേകാൻ 16നു വൈകിട്ട് 6 മുതൽ 9 വരെ സ്ലൈഗോ ടെന്നീസ് ക്ലബ്ബിൽ മൈലാഞ്ചി രാവും (Mehendi Eve) ഒരുക്കിയിട്ടുണ്ട്.
ആഘോഷങ്ങൾക്കു മാറ്റു കൂട്ടാൻ പ്രോമോ വിഡിയോയും അസോസിയേഷൻ പുറത്തിറക്കിയിട്ടുണ്ട്. നൈനാൻ തോമസിന്റെ രചനയിൽ ജിൻസ് വറുഗ്ഗീസാണ് പ്രോമോ വീഡിയോയുടെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.
പ്രോമോ വീഡിയോ:
റോയൽ കാറ്ററേഴ്‌സിന്റെ വിഭവസമൃദ്ധമായ ദീപാവലിയുടെ തനതു രുചിക്കൂട്ടും ഇതോടൊപ്പമുണ്ട്.
വാർത്ത: ആൽബർട്ട് കുര്യാക്കോസ്,
PRO, ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ