അയർലണ്ടിൽ പ്രതിമാസ ടിക്ക് ടോക്ക് ഉപയോക്താക്കളുടെ എണ്ണം 2 ദശലക്ഷം കടന്നു

അയര്‍ലണ്ടില്‍ പ്രതിമാസ ടിക്ക്‌ ടോക്ക് ഉപയോക്താക്കളുടെ എണ്ണം 2 ദശലക്ഷം കടന്നതായി റിപ്പോര്‍ട്ട്. ഈ റെക്കോര്‍ഡ് നേടാന്‍ സഹായിച്ച അയര്‍ലണ്ടിലെ എല്ലാ വീഡിയോ ക്രിയേറ്റര്‍മാര്‍ക്കും നന്ദിയറിയിക്കുന്നതായി വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ടിക്ക്‌ ടോക്കിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി തലവനായ കോര്‍മാക് കീനന്‍ പറഞ്ഞു.

പുസ്തകങ്ങള്‍, ഭക്ഷണം, കുടുംബം, സംഗീതം, കോമഡി, കല എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ സംബന്ധിച്ച് ടിക്ക്‌ ടോക്ക് വീഡിയോ ഉണ്ടാക്കുന്നവര്‍ക്ക് കമ്പനി നന്ദിയറിയിച്ചു.

അതേസമയം ചൈനീസ് ഉടമസ്ഥതയിലുള്ള ടിക്ക്‌ ടോക്ക്, വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപിച്ച് അയര്‍ലണ്ടിലെ National Cyber Security Centre (NCSC), സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഈ ആപ്പ് ഉപയോഗിക്കരുതെന്ന് ഈയിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പുറമെ ആപ്പില്‍ 18 വയസിന് താഴെയുള്ളവരുടെ സുരക്ഷയ്ക്കായി ഫീച്ചറുകളില്ലെന്ന കാരണം പറഞ്ഞ് Data Protection Commission (DPC) ടിക്ക്‌ ടോക്കിന് 345 മില്യണ്‍ യൂറോ പിഴ വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കമ്പനിക്ക് അപ്പീല്‍ നല്‍കാന്‍ ഹൈക്കോടതി തിങ്കളാഴ്ച അനുമതി നല്‍കുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍ ടിക്ക് ടോക്കിന് നേരത്തെ തന്നെ നിരോധനമുണ്ട്.

Share this news

Leave a Reply

%d bloggers like this: