ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സ്ലൈഗോയില്‍ നിന്നും 20,000 യൂറോയുടെ പടക്കങ്ങള്‍ പിടിച്ചെടുത്ത് ഗാര്‍ഡ. ഒക്ടോബര്‍ 31-ന് രാത്രി നടക്കുന്ന ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി സൂക്ഷിച്ച് വച്ചിരുന്നതായിരുന്നു ഇവ.
സ്ലൈഗോ ടൗണിലെ ഒരു വീട്ടില്‍ നിന്നും ബുധനാഴ്ട വൈകിട്ട് 6.30-ഓടെയാണ് ഗാര്‍ഡ പടക്കങ്ങള്‍ പിടിച്ചെടുത്തത്. ഒപ്പം ചെറിയ അളവില്‍ കൊക്കെയ്‌നും കണ്ടെടുത്തു.
ഹാലോവീന്‍ പോലുള്ള ആഘോഷങ്ങള്‍ക്കിടെ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിനെത്തുടര്‍ന്നുള്ള അപകടങ്ങള്‍ തടയാനായി ഗാര്‍ഡ നടത്തുന്ന Operation Tombola-യുടെ ഭാഗമായാണ് സ്ലൈഗോയിലെ വീട്ടില്‍ പരിശോധന നടത്തിയത്. പടക്ക നിര്‍മ്മാണം, കൈവശം വയ്ക്കല്‍, ഉപയോഗിക്കല്‍ എന്നിവ രാജ്യത്ത് നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. നിയമപരമായി പടക്കങ്ങള്‍ വില്‍ക്കപ്പെടുന്ന രാജ്യങ്ങളില്‍ നിന്നും അവ അയര്‍ലണ്ടിലേയ്ക്ക് കൊണ്ടുവരുന്നതും ഇവിടെ നിയമവിരുദ്ധമാണ്.
പടക്കങ്ങള്‍ കൈവശം വയ്ക്കുന്നവരെല്ലാം നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് ഗാര്‍ഡ ഓര്‍മ്മിപ്പിച്ചു.