യു.കെയിൽ ആദ്യമായി ഒരു മലയാളി ബിസിനസ്സ് കമ്മ്യൂണിറ്റിയുടെ ബിസിനസ്സ് ഷോ അരങ്ങേറുകയാണ്. ഈ വരുന്ന ഒക്ടോബർ 20-നു നോർത്താംപ്ടണിലെ, നോർത്താംപ്ടൻ ടൗൺ സെന്റർ ഹോട്ടലിൽ വെച്ച് നടക്കുന്ന യു.കെ മലയാളി ബിസിനസ്സ് ഷോയിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി
സംഘാടകർ അറിയിച്ചു.
യു.കെയിലെ പ്രമുഖ മലയാളി ബിസിനസ്സുകൾ, സ്റ്റാർട്ടപ്പുകൾ, കൺസൾട്ടൻസി സംരഭങ്ങൾ, ഫ്രാഞ്ചൈസികൾ, ടെക് കമ്പനികൾ എന്നിങ്ങനെ ഒട്ടേറെ ബിസിനസ്സ് സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ഷോയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
യു.കെയിലെ മലയാളി സംരംഭങ്ങളെ കുറിച്ച് അറിയാനും മനസ്സിലാക്കാനും, നവീന ആശയങ്ങളെ കുറിച്ച് അറിയാനും, ഒരു ബിസിനസ്സ് എങ്ങനെ തുടങ്ങാം, അതിന്റെ ബ്രാൻഡിങ്, മാർക്കറ്റിങ്, ഫണ്ടിങ്, അങ്ങനെയുള്ള സംരഭകരുടെ സംശയങ്ങൾക്കെല്ലാം ഉള്ള മറുപടികൾ ഈ ഷോയിലൂടെ അറിയാൻ സാധിക്കുന്നതാണ്. ബിസിനസ്സുകൾക്ക് ഈ ഷോയിൽ എക്‌സിബിറ്റ് ചെയ്യാനുള്ള അവസരവും ഉണ്ടായിരിക്കും.
ബിസിനസ്സുകളെ പരിചയപ്പെടാനും പുതിയ സംരംഭങ്ങളിൽ ഏർപ്പെടാനുമുള്ള ഈ അസുലഭാവസരം യു.കെ മലയാളികൾ തീർച്ചയായും വിനിയോഗിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
ബിസിനസ്സ് ഷോ നടക്കുന്ന വേദിയുടെ വിലാസം:
Northampton Town centre Hotel
Silver Street
Northampton
NN1 2TA
Date and time : Friday, October 20
from 1400-2100
Please click the below link for free entry to the show: