ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഐറിഷ് പൗരയായ Kim Damti-യുടെ സംസ്കാരം നടന്നു. തെക്കന്‍ ഇസ്രായേലില്‍ കഴിഞ്ഞയാഴ്ച ഒരു സംഗീതപരിപാടിയില്‍ പങ്കെടുക്കവെ നടന്ന ആക്രമണത്തില്‍ Damti-യെ കാണാതായിരുന്നു. തുടര്‍ന്ന് 22-കാരിയായ Damti കൊല്ലപ്പെട്ടതായി ബുധനാഴ്ച സ്ഥിരീകരിച്ചു.
ശനിയാഴ്ച ഗാസയ്ക്ക് സമീപം നടന്ന പരിപാടിയില്‍ പങ്കെടുത്ത 250-ഓളം പേര് Damti-ക്കൊപ്പം ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ഹമാസ് തോക്കുധാരികള്‍ നിറയൊഴിക്കുകയായിരുന്നു.
ഐറിഷ് പ്രസിഡന്റ് Michael D Higgins, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന്, ഇസ്രായേലിലെ ഐറിഷ് അംബാസഡര്‍ സോണിയ മക്ഗിന്നസ് തുടങ്ങിയവര്‍ Damti-ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു. ഇസ്രായേലില്‍ വച്ചുതന്നെയാണ് Damti-യുടെ സംസ്കാരം നടന്നത്.