‘ലൈസൻസോ, അതെന്താ?’; അയർലണ്ടിൽ ആയിരക്കണക്കിന് പേർ വാഹനമോടിക്കുന്നത് ലൈസൻസില്ലാതെ!

അയര്‍ലണ്ടില്‍ 30,000-ഓളം പേര്‍ ഫുള്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതായി റോഡ് സുരക്ഷാ അതോറിറ്റി. ഇതില്‍ തന്നെ പലരും 30 വര്‍ഷത്തിലധികമായി ഡ്രൈവിങ് ടെസ്റ്റ് എടുക്കാതെ തേര്‍ഡ് ലേണ്‌ഴ്‌സ് ലൈസന്‍സ് അല്ലെങ്കില്‍ അതിന് ശേഷമുള്ള പ്രൊവിഷണല്‍ ലൈസന്‍സ് ഉപയോഗിച്ചാണ് വാഹനമോടിക്കുന്നത് എന്ന് ‘ദി ഐറിഷ് ടൈംസ്’ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ നിയമമനുസരിച്ച് തിയറി പാസായാല്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കും. മൂന്നാമത്തെ തവണ ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ചാല്‍ അടുത്തതായി ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാം. അതേസമയം ഇവര്‍ക്ക് തങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിച്ചിട്ടുണ്ട് എന്ന രേഖ കാണിച്ചാല്‍ ഫുള്‍ ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കാവുന്നതാണ്. നിയമത്തിലെ ഈ പഴുത് ഉപയോഗിച്ചാണ് ഇവര്‍ നിയമലംഘനം നടത്തുന്നത്.

ഒരിക്കലും ഡ്രൈവിങ് ടെസ്റ്റിന് വരാതെ മൂന്നാമത്തെ ലേണേഴ്‌സ് ലൈസന്‍സോ, അതിന് ശേഷമുള്ള പ്രൊവിഷണല്‍ ലൈസന്‍സോ ഉപയോഗിച്ച് ആയിരക്കണക്കിന് പേരാണ് അയര്‍ലണ്ടിലെ റോഡുകളില്‍ നിലവില്‍ വാഹനമോടിക്കുന്നത്. ഇവരെ പിടികൂടി ശിക്ഷിക്കാന്‍ സാധിക്കാത്തതും നിയമത്തിലെ ഈ പഴുത് കാരണമാണ്.

നിയമത്തിലെ പഴുതുപയോഗിച്ച് കാലങ്ങളായി ലേണേഴ്‌സ് ലൈസന്‍സ് പുതുക്കി ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ 2013-2020 കാലത്ത് റോഡ് സുരക്ഷാ അതോറിറ്റി ശ്രമിച്ചിരുന്നെങ്കിലും, ഇത് ഫലപ്രദമായില്ല എന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Share this news

Leave a Reply

%d bloggers like this: