കഴിഞ്ഞ ദിവസം വാട്ടര്‍ഫോര്‍ഡില്‍ അന്തരിച്ച മലയാളിയായ ജൂഡ് സെബാസ്റ്റ്യന്റെ ഭൗതികശരീരം ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്നതിനും, സംസ്‌കാര കര്‍മ്മങ്ങള്‍ക്കും സഹായം നല്‍കാനായി അയര്‍ലണ്ടിലെ പ്രവാസികളില്‍ നിന്നും പണം സ്വരൂപിക്കുന്നു. idonate എന്ന ക്രൗഡ് ഫണ്ടിങ് വെബ്‌സൈറ്റ് വഴി ക്രാന്തി അയര്‍ലണ്ട് ആണ് ധനസമാഹരണം നടത്തുന്നത്.
അങ്കമാലി സ്വദേശിയായ ജൂഡ് സെപ്റ്റംബര്‍ 25-നാണ് മരണമടഞ്ഞത്. അയര്‍ലണ്ടില്‍ സെപ്റ്റംബര്‍ 30-ന് പൊതുദര്‍ശനത്തിന് ശേഷം നാട്ടില്‍ വച്ചാണ് സംസ്‌കാരം.
ചെറിയ തുകയാണെങ്കില്‍ പോലും എല്ലാവരും കഴിയും പോലെ സഹായം നല്‍കണമെന്ന് ക്രാന്തി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
സഹായധനം നല്‍കാനായുള്ള വെബ്‌സൈറ്റ് ലിങ്ക് ഇവിടെ: