‘അയർലണ്ടുകാർ അസ്വസ്ഥരാണ്’; തങ്ങളുടെ സമ്പാദ്യത്തിൽ ഉടൻ വർദ്ധനയുണ്ടാകില്ലെന്ന് ഭൂരിപക്ഷം

അയര്‍ലണ്ടിലെ Consumer Sentiment Index-ല്‍ കുറവ്. ജനങ്ങള്‍ക്ക് ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും, തങ്ങളുടെ വ്യക്തിഗത സാമ്പത്തികാവസ്ഥയിലുമുള്ള ശുഭാപ്തിവിശ്വാസം അടിസ്ഥാനമാക്കിയാണ് ആ രാജ്യത്തെ Consumer Sentiment Index കണക്കാക്കുന്നത്.

The Credit Union പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അയര്‍ലണ്ടിലെ Consumer Sentiment Index സെപ്റ്റംബര്‍ മാസത്തില്‍ 58.8-ലേയ്ക്ക് താഴ്ന്നിരിക്കുകയാണ്. ഓഗസ്റ്റില്‍ ഇത് 62.2 ആയിരുന്നു.

അതേസമയം 2022 ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രെയിന്‍ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പ് 77 ആയിരുന്നു അയര്‍ലണ്ടിന്റെ Consumer Sentiment Index. 2022 സെപ്റ്റംബറില്‍ ഇത് 14 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 42.1-ലെത്തിയിരുന്നു.

രാജ്യത്തെ ജനങ്ങളുടെ സാമ്പത്തികപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച മാസമാണ് സെപ്റ്റംബര്‍ എന്ന് The Credit Union പ്രസ്താവനയില്‍ പറഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 20-ല്‍ ഒരാള്‍ എന്ന നിലയില്‍ മാത്രമാണ് അടുത്ത ഒരു വര്‍ഷത്തിനിടെ തങ്ങളുടെ സമ്പാദ്യത്തില്‍ എന്തെങ്കിലും വര്‍ദ്ധനയുണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: