Sinn Fein-മായി സഖ്യത്തിലാകില്ലെന്ന് വ്യക്തമാക്കി ഉപപ്രധാനമന്ത്രിയും, Fianna Fail നേതാവുമായ മീഹോള്‍ മാര്ട്ടിന്. ഇരു പാര്‍ട്ടികളും തമ്മില്‍ ‘വലിയ പൊരുത്തക്കേടുകളുണ്ട്’ എന്നും കൗണ്ടി ടിപ്പററിയില്‍ നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ പ്രതിപക്ഷമായ Sinn Fein-മായി ഭാവിയില്‍ സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാര്ട്ടിന്. ഇപ്പോഴത്തെ സര്‍ക്കാരില്‍ Fine Gael-മായി സഖ്യമുണ്ടാക്കിയ Fianna Fail ഭരണകക്ഷിയാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ Fianna fail-ന്റെയും Sinn Fein-ന്റെയും ആദര്‍ശങ്ങള്‍ തമ്മില്‍ ഒത്തുപോകുന്നതല്ലെന്ന് പറഞ്ഞ മാര്ട്ടിന്, Sinn Fein-ന്റെ ആദര്‍ശങ്ങള്‍ പുതുതലമുറയെ മോശമായി ബാധിക്കുന്നവയാണെന്നും വിമര്‍ശിച്ചു.