ഡബ്ലിനില്‍ തീപിടിച്ച വീട്ടില്‍ നിന്നും സ്ത്രീയെ രക്ഷപ്പെടുത്തി ഗാര്‍ഡ. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് Clondalkin-ലെ Buirg an Rí Walk estate-ലെ വീട്ടില്‍ തീപടര്‍ന്നത്.
വീട്ടില്‍ നിന്നും 50-ലേറെ പ്രായമുള്ള സ്ത്രീയെ ഗാര്‍ഡ രക്ഷപ്പെടുത്തി. ഇവരെയും, രക്ഷാദൗത്യത്തിനിടെ പരിക്കേറ്റ രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏണി ഉപയോഗിച്ച് തീപിടിച്ച വീടിന്റെ രണ്ടാം നിലയില്‍ കയറിയാണ് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ സ്ത്രീയെ പുറത്തെത്തിച്ചത്.
ഡബ്ലിനിലെ അഗ്നിസുരക്ഷാസേനയെത്തി തീയണച്ചു.
അതേസമയം തീപിടിത്തം സാധാരണയുണ്ടാകാറുള്ള അപകടമല്ലെന്നും, മനഃപ്പൂര്‍വ്വം തീവച്ചതാണെന്നുമുള്ള സംശയത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചു. വീട്ടില്‍ ഫോറന്‍സിക് പരിശോധനകളും നടത്തി.