പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് റോസ് മലയാളവും ഷീല പാലസ് റസ്റ്റോറന്റും. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ ജയിക്കുന്ന ആളുടെ പേരും കൃത്യമായ ഭൂരിപക്ഷവും പ്രവചിക്കുന്ന ആൾക്ക് 151 യൂറോ സമ്മാനം നൽകും. രണ്ടാം സ്ഥാനത്ത് എത്തുന്ന ആൾക്ക് 51 യൂറോ സമ്മാനവും ലഭിക്കും. ആരും കൃത്യമായി ഭൂരിപക്ഷം പ്രവചിക്കാൻ സാധിച്ചില്ലെങ്കിൽ ഏറ്റവും അടുത്തെത്തുന്ന പ്രവചനത്തിന് സമ്മാനം ലഭിക്കും. റോസ് മലയാളം ഒരുക്കുന്ന പ്രവചന മത്സരത്തിൽ സമ്മാനങ്ങൾ നൽകുന്നത് ഷീല പാലസ് റെസ്റ്റോറന്റ് ആണ്.
റോസ് മലയാളത്തിന്റെ ഫേസ്ബുക്ക് പേജിൽ ഈ വാർത്ത വരുന്ന പോസ്റ്റിന് കീഴിൽ കമന്റ് ആയി ഭൂരിപക്ഷം രേഖപ്പെടുത്താം.
https://www.facebook.com/rosemalayalamofficial
വോട്ടെണ്ണുന്ന വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സമയം 7: 30 വരെ പ്രവചനം നടത്താം. ഒരാൾക്ക് ഒരു തവണ മാത്രമാണ് പ്രവചനം നടത്താൻ അവസരം ഒള്ളൂ.ഒന്നിൽ കൂടുതൽ തവണ പ്രവചിച്ചാലോ കമന്റ് എഡിറ്റ് ചെയ്താലോ പ്രവചനം അസാധു ആകും. ഫേക്ക് പ്രൊഫൈലുകളിൽ നിന്നുള്ള പ്രവചനങ്ങളും പ്രോത്സാഹിപ്പിക്കില്ല. ജയിക്കുന്ന ആളുടെ പേരും ഭൂരിപക്ഷവും എന്ന ഫോർമാറ്റിൽ ആണ് പ്രവചനം നടത്തേണ്ടത്. പ്രവചനം അല്ലാത്ത കമന്റുകൾ നീക്കം ചെയ്യും.
അയർലണ്ടിലെ പ്രമുഖ മലയാളം ഓൺലൈൻ പോർട്ട്ലൈൻ ആണ് റോസ് മലയാളം . അയർലൻഡിൽ ഡബ്ലിനിലും വാട്ടർഫോർഡിലും ഇന്ത്യൻ രുചികൾ ഒരുക്കുന്ന റസ്റ്റോറന്റ് ആണ് സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്ന ഷീല പാലസ്.