അയര്‍ലണ്ട് ‘ലീഗ് ഓഫ് നേഷന്‍സി’ല്‍ അംഗമായതിന്റെ നൂറാം വാര്‍ഷികത്തില്‍ An Post പുതിയ സ്റ്റാംപ് പുറത്തിറക്കുന്നു.
ഒന്നാംലേക മഹായുദ്ധത്തിന് ശേഷം സമാധാനം പുലരുക എന്ന ഉദ്ദേശ്യത്തോടെ ലോകത്താദ്യമായി വിവിധ രാജ്യങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് രൂപീകരിച്ച സഖ്യമാണ് ലീഗ് ഓഫ് നേഷന്‍സ്. 1920 ജനുവരി 10-നായിരുന്നു ഇത്. എന്നാല്‍ 1923 സെപ്റ്റംബറിലാണ് അയര്‍ലണ്ട് സഖ്യത്തിന്റെ ഭാഗമാകുന്നത്.
1946-ഓടെ ഈ സഖ്യം പിരിച്ചുവിടുകയും, സഖ്യത്തിന്റെ അധികാരങ്ങളും, പ്രവര്‍ത്തനങ്ങളും United Nations-ന് കൈമാറുകയും ചെയ്തു.
ലീഗ് ഓഫ് നേഷന്‍സില്‍ അംഗമായതാണ് പിന്നീട് സ്വതന്ത്രരാഷ്ട്രമായി മാറാന്‍ അയര്‍ലണ്ടിന് അടിത്തറ പാകിയത്.