ഗോൾവേ മലയാളികളുടെ കൂട്ടായ്മയായ GEM Galway-യുടെ ഈ വർഷത്തെ ഓണാഘോഷം “GEM ഓണം പോന്നോണം ” ഈ വരുന്ന ശനിയാഴ്ച (September Saturday 9th) രാവിലെ 10.00 am മുതൽ വൈകുന്നേരം 5.00 pm വരെ Mervue Community Cetre-ൽ ആഘോഷപൂർവ്വം നടത്തപ്പെടുന്നു.
കുട്ടികളുടെയും മുതിർന്നവരുടെയും കായിക മത്സരങ്ങൾ, സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി, തിരുവാതിര, വിവിധതരം കലാപരിപാടികൾ, മാവേലിക്ക് സ്വീകരണം, പുലികളി എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകും. Royal Cateres-Dublin ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മാറ്റുകൂട്ടും.
ആഘോഷ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0894190011/0872256872.