അയര്‍ലണ്ടിന്റെ 100 മീറ്റര്‍ ഹര്‍ഡില്‍സ് ദേശീയ റെക്കോര്‍ഡ് തിരുത്തി Sarah Lavin. നേരത്തെ 2018-ല്‍ Phil Healy കുറിച്ച 11.28 സെക്കന്റ് എന്ന സമയമാണ് സ്വിറ്റ്സര്‍ലണ്ടില്‍ ഇന്നലെ നടന്ന 100 മീറ്റര്‍ ഹര്‍ഡില്‍സില്‍, 11.27 സെക്കന്റ് കൊണ്ട് കുതിച്ചെത്തി സാറ തിരുത്തിയത്.
സ്വിറ്റ്സര്‍ലണ്ടിലെ Bellinzona-യില്‍ നടക്കുന്ന Continental Tour Silver ടൂറായ Gala dei Castelli-യിലായിരുന്നു സാറയുടെ ചരിത്രം കുറിച്ച പ്രകടനം. അതേസമയം മത്സരത്തില്‍ ഇറ്റലിയുടെ Zaynab Dosso-യ്ക്ക് പിന്നിലായി (11.15 സെക്കന്റ്) രണ്ടാം സ്ഥാനത്താണ് സാറ ഫിനിഷ് ചെയ്തത്.
കഴിഞ്ഞ മാസം നടന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിന്റെ Derval O’Rourke ഇട്ട ദേശീയ റെക്കോര്‍ഡും ലിമറിക്ക് സ്വദേശിയായ സാറ മറികടന്നിരുന്നു.