നമ്മൾ ക്രിമിനിലുകളോ? അയർലണ്ടിൽ കുടിയേറ്റക്കാരെ പ്രത്യേകമായി പരിശോധിക്കാൻ ഗാർഡ; ഇരട്ട നീതിക്കെതിരെ പ്രതിഷേധം

ഡബ്ലിന്‍ നഗരത്തിലെ അക്രസംഭവങ്ങള്‍ വളരെയധികം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ‘days of high impact visibility’ എന്ന പേരില്‍ കൂടുതല്‍ സുരക്ഷാപരിശോധനകള്‍ നടത്തുമെന്ന് ഗാര്‍ഡ കഴിഞ്ഞയിടെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇതിന്റെ ഭാഗമായി ‘immigration checks’ നടത്തുമെന്ന പ്രഖ്യാപനം രാജ്യത്തെ ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇന്റലിജന്‍സ്, ട്രാഫിക് പരിശോധനകള്‍ക്ക് പുറമെ കുടിയേറ്റക്കാരെ പ്രത്യേകമായി പരിശോധിക്കുമെന്നാണ് ഗാര്‍ഡ അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഇതില്‍ വ്യക്തത ആവശ്യപ്പെട്ട് കുടിയേറ്റക്കാരുടെ സംഘടനയായ Migrant Rights Cennre Ireland (MRCI) രംഗത്തുവന്നു. ഈ നടപടിയിലെ ആശയക്കുഴപ്പം പരിഹരിക്കാനും, കുടിയേറ്റക്കാര്‍ക്കുള്ള ആശങ്കയറിയിക്കാനുമായി നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീക്കും, അസിസ്റ്റന്റ് ഗാര്‍ഡ കമ്മിഷണര്‍ Angela Willis-ക്കും കത്ത് നല്‍കിയതായും, പക്ഷേ ഇതുവരെ രണ്ട് പേരില്‍ നിന്നും മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും MRCI ഡയറക്ടറായ McGinley, ‘The Journal’-നോട് പറഞ്ഞു.

കുടിയേറ്റക്കാരുമായി ഗാര്‍ഡയ്ക്ക് നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിന് ഈ നടപടി തടസമാകുമെന്ന് അഭിപ്രായപ്പെട്ട McGinley, ധാരാളം പേര്‍ ആശങ്കയറിയിച്ച് തങ്ങളെ ബന്ധപ്പെടുന്നതായും പറഞ്ഞു.

കുടിയേറ്റക്കാരെ പ്രത്യേകമായി ഈ പരിശോധനയില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്നും ഇരുവര്‍ക്കുമയച്ച കത്തില്‍ ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞ McGinley, കുടിയേറ്റക്കരടക്കം എല്ലാവര്‍ക്കും ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: