അയർലണ്ട് ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുള്ള സുവിശേഷയോഗം ഓഗസ്റ്റ് 18 മുതൽ 21 വരെ അയർലന്റിൽ നടത്തപ്പെടുന്നു. ഓഗസ്റ്റ് 18 ന് Belfast-ൽ ആരംഭിച്ച ശേഷം 19-ന് Dublin, 20-ന് Cork, 21- ന് Galway. എല്ലാ യോഗങ്ങളിലും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും ഡപ്യൂട്ടി ചീഫ് എഞ്ചിനീയറായി വിരമിച്ച യു.റ്റി. ജോർജ് തിരുവചനസന്ദേശം നൽകുന്നു.
സഭസഭാവ്യത്യാസം കൂടാതെ സുവിശേഷത്പരരായവർ ചേർന്നുനിന്ന് യേശുക്രിസ്തുവിന്റെ മഹത്വത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റാണ് ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ്. മതപരിവർത്തനമല്ല, മനഃപരിവർത്തനമാണ് വേണ്ടത്; സമുദായ മാറ്റമല്ല ഹൃദയ രൂപാന്തരമാണ് ആവശ്യമെന്ന് ഊന്നിപ്പറയുന്ന കൂട്ടായ്മയാണ് ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ്. ക്രിസ്തു നേടിത്തന്ന രക്ഷയും ക്രൂശിൽ കാണിച്ച സ്നേഹവും ക്രിസ്തു പ്രദാനം ചെയ്യുന്ന വിശുദ്ധിയും കൈമുതലാക്കി, ദൈവനാമ മഹത്വം ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് നിരന്തരം ആഹ്വാനം ചെയ്തുകൊണ്ട്, സത്യസുവിശേഷത്തിന്റെ പ്രചുരപ്രചാരത്തിനായി സഭാ വിശ്വാസം കൂടാതെ പ്രവർത്തിച്ചുവരുന്നു.
കേൾക്കുവാൻ ഏവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വെബ്സൈറ്റ് പ്രയോജനപ്പെടുത്തുക:
www.crfgospel.org
ട്വിങ്കിൾ ജോർജ്ജ്: 087 326 7251