ഒന്നാമത് Sheela Palace AMC ക്രിക്കറ്റ്‌ ടൂർണമെന്റിന് ഒരുക്കങ്ങൾ പൂർത്തിയായി

ഡബ്ലിന്‍ ADAMSTOWN-ലെ മുന്‍നിര ക്രിക്കറ്റ് ക്ലബ് ആയ AMC അവതരിപ്പിക്കുന്ന ഒന്നാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡബ്ലിന്‍-15 ലുള്ള Tyrellstown Cricket Ground-ല്‍ ഓഗസ്റ്റ് 19, 20 തിയതികളിലായി നടത്തപ്പെടുന്നു. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പോരാട്ടത്തില്‍ അയര്‍ലണ്ടില്‍ നിന്നുള്ള മികച്ച 24 ടീമുകളാണ് കൊമ്പ് കോര്‍ക്കുന്നത്.

ചാമ്പ്യന്‍മാരെ കാത്തിരിക്കുന്നത് Sheela Palace Restaurant സ്‌പോണ്‍സര്‍ ചെയ്യുന്ന 701 യൂറോയും, Sheela Palace എവര്‍ റോളിങ് ട്രോഫിയുമാണ്. റണ്ണേഴ്‌സ് അപ്പിന് 351 യൂറോയും, Sheela Palace എവര്‍ റോളിങ് ട്രോഫിയും ലഭിക്കും.

വ്യക്തിഗത ട്രോഫികളുടെ എണ്ണത്തിലും AMC ക്രിക്കറ്റ് ടൂര്‍ണമെന്റ് മാതൃകയാവുകയാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ ഫൈനല്‍ വരെയുള്ള എല്ലാ മത്സരത്തിലും, മികച്ച കളിക്കാരന് അവാര്‍ഡ് ലഭിക്കുന്നു. മികച്ച ബാറ്റര്‍, മികച്ച ബോളര്‍, Most Valuable Player of the Tournament വിജയികളെ കാത്തിരിക്കുന്നത് ട്രോഫിയും ക്യാഷ് പ്രൈസുമാണ്.

അയര്‍ലണ്ടിലെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന AMC CRICKET TOURNAMENT സ്‌പോണ്‍സര്‍ ചെയ്യുന്നത് SHEELA PALACE RESTAURANT GROUP ആണ്.

RECRUITNET EDUCATION CONSULTANCY, TILEX, BIKANO, HIGHER STUDIES ABROAD, OSCAR TRAVELS, SELECT ASIA, ANGEL CARE CONSULTANCY,  FINTECH PRO, SHAMROCK HOLIDAYS തുടങ്ങിയവരാണ് മറ്റ് സ്‌പോണ്‍സര്‍മാര്‍.

Stumps Cricket App-ല്‍ മത്സരങ്ങളുടെ ലൈവ് അപ്‌ഡേറ്റ് ഉണ്ടായിരിക്കും. എല്ലാ ക്രിക്കറ്റ് പ്രേമികളെയും Tyrellstown ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Josh Paul – 0876790911

Rindo Agusti – 0876187891

Sijo John – 0894938359

Share this news

Leave a Reply

%d bloggers like this: