ഡബ്ലിന്‍: അയര്‍ലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സംഘിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 2 ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. ക്രംലിന് വാക്കിന്‍സ്ടൗണിലെ WSAF ഹാളില്‍ രാവിലെ ഒമ്പതിന് അംഗങ്ങള്‍ ചേര്‍ന്ന് ഓണത്തപ്പനെയും പൂക്കളവും ഒരുക്കുന്നതോടെ നിറമാര്‍ന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും.
കേരളത്തനിമയില്‍ പരമ്പരാഗത രീതികള്‍ക്ക് പ്രാമുഖ്യം നല്കി അവതരിപ്പിക്കുന്ന ഓണക്കാഴ്ച്ചയും, പുലികളി, കേരളനടനം, സോപാനസംഗീതം, മോഹിനിയാട്ടം, ഭരതനാട്യം, ചെണ്ടമേളം, മഹാബലിയെ ആനയിക്കല്‍, തിരുവാതിരകളി തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളും, തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രസകരമായ കായികവിനോദപരിപാടികളും, സമ്മാനദാനവും നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്കും കുട്ടികളുടെ പരിപാടികള്‍ അവതരിപ്പിക്കാനും ആഗ്രഹിക്കുന്നരും താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക:
കലാ വിനോദ് – 087 9612033
ബിന്ദു രാമന് – 0877818318
നവമി നിതിന്‍ – 0892510985
രമ്യാ പ്രദീപ് – 0894272382
