ചെയ്ത ജോലിക്ക് കൂലിയില്ല; ഡബ്ലിനിൽ ഇന്ത്യക്കാരന്റെ വീടിന്റെ മേൽക്കൂര വെട്ടിപ്പൊളിച്ച് പണിക്കാരൻ (വീഡിയോ…)

പണി കഴിഞ്ഞ് നാളുകളായിട്ടും കൂലി കൊടുക്കാത്തതിനെത്തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര ചെയിന്‍ സോ ഉപയോഗിച്ച് പൊളിച്ച് പണിക്കാരന്‍. ഡബ്ലിനിലെ സ്വോര്‍ഡ്‌സിലാണ് ഞെട്ടിക്കുന്ന സംഭവം. താന്‍ ജോലി ചെയ്ത വീടിന്റെ എക്‌സ്റ്റന്‍ഷന് മുകളില്‍ ചെയിന്‍ സോയുമായി കയറിയ പണിക്കാരന്‍, മെഷീന്‍ ഉപയോഗിച്ച് കെട്ടിടത്തിന്റെ മേല്‍ക്കൂര പൊളിക്കുകയായിരുന്നു. ഒരു അയല്‍വാസിയാണ് ഇതിന്റെ വീഡിയോ എടുത്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

മേല്‍ക്കൂര പൊളിച്ച ശേഷം ‘കൂലി തരാതിരുന്നാല്‍ ഇതാണ് സംഭവിക്കുക’ എന്ന് ഇയാള്‍ അലറുന്നതും വീഡിയോയില്‍ കാണാം.

അതേസമയം വീഡിയോ വൈറലായതോടെ ധാരാളം പേര്‍ അടിയില്‍ കമന്റുകളുമായി എത്തി. വീട്ടുകാര്‍ കൂലി തന്നില്ലെന്ന് എഴുതിയ വലിയ പ്ലക്കാര്‍ഡുമായി ഇയാള്‍ ഈ വീടിന് സമീപത്തെ തെരുവില്‍ പ്രതിഷേധിക്കുന്നത് കണ്ടിരുന്നുവെന്നാണ് ഒരാള്‍ കമന്റില്‍ പറയുന്നത്. പലവട്ടം കൂലി ആവശ്യപ്പെട്ടിട്ടും നല്‍കാതെ വന്നതോടെയായിരുന്നു ഈ അറ്റകൈ പ്രയോഗം എന്നാണ് കരുതുന്നത്.

Fella in Swords Co. Dublin didn’t pay his builder.
by u/theenchantedarsehole in ireland
Share this news

Leave a Reply

%d bloggers like this: