കുറ്റകൃത്യങ്ങള്‍ തുടര്‍ക്കഥയാകുന്ന ഡബ്ലിനില്‍ കഴിഞ്ഞ ആഴ്ചയിലെ മാത്രം 500-ല്‍ അധികം ആളുകളെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ. അയര്‍ലണ്ടിലെ പോലീസ് സേന നടത്തുന്ന ഓപ്പറേഷന്റെ ഭാഗമായി 680-ല്‍ അധികം പരിശോധനകളും. 1,500-ല്‍ പരം പട്രോളിങ്ങുകളും ആണ് പ്രദേശത്ത് നടത്തിയിട്ടുള്ളത്.
ഡബ്ലിനില്‍ നടന്ന മൂന്ന് വ്യത്യസ്ത കവര്‍ച്ചകള്‍ അന്വേഷിച്ച ഗാര്‍ഡ, മൂന്ന് പേരെ പിടികൂടിയിട്ടുമുണ്ട്. കൂടാതെ 17,000 യൂറോയോളം വിലവരുന്ന മയക്കുമരുന്നുകള്‍ കണ്ടെടുക്കുകയും, തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി 196 ഇടങ്ങളില്‍ ഗതാഗതസുരക്ഷാ പരിശോധനകള്‍ നടത്തുകയും ചെയ്തു .