അയർലണ്ടിൽ കാർ വിൽപ്പനയിൽ മുന്നിൽ ടൊയോട്ട; പക്ഷെ ഏറ്റവുമധികം വിൽക്കപ്പെട്ടത് ഈ കാർ

അയര്‍ലണ്ടിലെ കാര്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പ്. 2022 ജൂലൈ മാസത്തെ വില്‍പ്പനയില്‍ നിന്നും ഈ വര്‍ഷം ജൂലൈയിലേയ്‌ക്കെത്തുമ്പോല്‍ 24% വര്‍ദ്ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ജൂലൈയില്‍ രജിസ്റ്റര്‍ ചെയ്ത 21,904 എന്ന കണക്ക് കൂടി ചേരുമ്പോള്‍ ഈ വര്‍ഷം പുതുതായി രജിസ്റ്റര്‍ ചെയ്ത ആകെ കാറുകളുടെ എണ്ണം 87,115-ലേക്ക് കടന്നു.

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിലും കഴിഞ്ഞ മാസം വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 4,161 ഇലക്ട്രിക് കാറുകളാണ് കഴിഞ്ഞ മാസത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതോടെ ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആകെ ഇലക്ട്രിക്ക് കാറുകളുടെ എണ്ണം 18,458 ആയി ഉയര്‍ന്നു.

സപ്ലൈയില്‍ ഉണ്ടായ മാറ്റങ്ങളും ആളുകള്‍ക്ക് ഇഷ്ട്ടപ്പെട്ട രീതിയില്‍ ഉള്ളവ എടുക്കാന്‍ ഉതകുന്ന രീതിയില്‍ പുതിയ മോഡല്‍ കാറുകള്‍ നിരത്തിലിറക്കിയതും EV കാറുകളുടെ വില്‍പ്പനയെ സഹായിച്ചു എന്ന് Society of the Irish Motor Industry (Simi) dഡയറക്ടര്‍ ജനറലായ Brain Cooke പറഞ്ഞു. കൂടാതെ SEAI ഗ്രാന്റുകളുടെ ലഭ്യതയും മറ്റ് EV ഇന്‍സെന്റീവുകളും ഈ വില്‍പ്പന കുതിപ്പിനെ സഹായിച്ചിട്ടുണ്ട്. ഇലക്ട്രിക് കാര്‍ വാങ്ങിയവല്‍ 76% ആളുകളും ഇത്തരത്തില്‍ ഗ്രാന്റിന് അര്‍ഹരായവര്‍ ആണ്. ഇനിയും ഇത് തുടരണമെങ്കില്‍ ഇത്തരം മാര്‍ഗങ്ങള്‍ വരും വര്‍ഷങ്ങളിലും സ്വീകരിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇലക്ട്രിക് കാറുകളുടെ വില്‍പ്പന ഇത്തവണ വര്‍ദ്ധിച്ച് 17.6% ആയെങ്കില്‍പ്പോലും പെട്രോള്‍ വാഹനങ്ങള്‍ തന്നെയാണ് ഇപ്പോഴും ഉപയോക്താക്കള്‍ക്ക് പ്രിയം. കാര്‍ വില്‍പ്പനയുടെ 32.3 ശതമാനവും പെട്രോള്‍ വണ്ടികളാണ് വിറ്റ് പോയിരിക്കുന്നത്. ഡീസല്‍ 22%, റെഗുലര്‍ ഹൈബ്രിഡ് 18% എന്നിങ്ങനെയാണ് മറ്റുള്ളവയുടെ വില്‍പ്പന.

ഈ വര്‍ഷത്തെ വാന്‍ വില്‍പ്പനയിലും ട്രക്ക് വില്‍പ്പനയിലും ഇത്തരത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വാനുകളുടെ വില്‍പ്പനയില്‍ 35.3% വര്‍ദ്ധനവും, ട്രക്കുകളുടെ എണ്ണത്തില്‍ 33.4% വര്‍ദ്ധനവുമാണ് ഉണ്ടായിട്ടുള്ളത്.

കാര്‍ വില്‍പ്പന രംഗത്ത് മുന്‍പന്തിയിലുള്ള കമ്പനി ടൊയോട്ടയാണ്. കമ്പനിയുടെ 14,999 കാറുകളാണ് ഈ വര്‍ഷം ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊട്ടു പിന്നാലെ ഫോക്‌സ്‌വാഗണ്‍ (11,744), ഹ്യുണ്ടായ് (10,557), സ്‌കോഡ (8,532) എന്നീ കമ്പനികളുമുണ്ട്. ഹ്യുണ്ടായുടെ Tuscon ആണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാര്‍ മോഡല്‍.

Share this news

Leave a Reply

%d bloggers like this: