അയര്‍ലണ്ടില്‍ ലോണ്‍ എടുക്കുന്നവരുടെ എണ്ണം കൂടുന്നു. Banking and Payments Federation Ireland (BPFI) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 49,236 പേരാണ് പേഴ്സണല്‍ ലോണുകള്‍ എടുത്തിട്ടുള്ളത്. 2022-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 27.8% വര്‍ദ്ധനയാണിത്.
ഈ ലോണുകളുടെ ആകെ മൂല്യം 481 മില്യണ്‍ യൂറോയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 25 അധികമാണിത്.
ഗ്രീന്‍ ലോണുകളുടെ കാര്യത്തിലും ഇരട്ടിയോളം വര്‍ദ്ധനയുണ്ടായതായി BPFI പറയുന്നു. വൈദ്യുതി ചെലവ് കുറയ്ക്കുന്ന തരത്തില്‍ വീടുകള്‍ മോടിപിടിപ്പിക്കുക, ഇലക്ട്രിക് കാറുകള്‍ വാങ്ങുക എന്നിവയ്ക്കായാണ് ഈ ലോണുകള്‍ മിക്കതും എടുത്തിരിക്കുന്നതെന്ന് കരുതുന്നു.
സാധാരണ പേഴ്സണല്‍ ലോണിനെക്കാള് ഇരട്ടിയോളം തുക ഗ്രീന്‍ ലോണ്‍ വഴി ലഭിക്കും. 10,000 യറോ പേഴ്സണല്‍ ലോണായി ലഭിക്കുകയാണെങ്കില്‍, 22,000 യൂറോ ഗ്രീന്‍ ലോണ്‍ ആയി ലഭിക്കും. പരിസ്ഥിതി സൗഹൃദമായ ആവശ്യങ്ങള്‍ക്കായി എടുക്കുന്ന ലോണുകളാണ് ഗ്രീന്‍ ലോണ്‍ എന്ന് അറിയപ്പെടുന്നത്.