Dundrum Town Centre-ൽ Dunnes-ന്റെ പുതിയ സ്റ്റോർ വരുന്നു

Dundrum Town Centre-ല്‍ പുതിയ സ്റ്റോര്‍ തുറക്കാന്‍ Dunnes. ഒക്ടോബറോടെയാണ് വസ്ത്രം, ഭക്ഷണസാധനങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ വില്‍പ്പനക്കാരായ Dunnes, 200,000 സ്‌ക്വയര്‍ ഫീറ്റിലുള്ള സ്റ്റോര്‍ തുറക്കുക. Dundrum Town Centre-ല്‍ Dunnes-ന്റെ ആദ്യത്തെ സ്‌റ്റോറാണിത്.

വീട്ടുപകരണങ്ങള്‍, ഫര്‍ണ്ണിച്ചര്‍, കുട്ടികളുടെയും, പുരുഷന്മാരുടെയും, സ്ത്രീകളുടെയും വസ്ത്രങ്ങള്‍ എന്നിവയുടെ കലക്ഷനാണ് പുതിയ സ്റ്റോറില്‍ ഉണ്ടാകുക.

പുതിയ സ്റ്റോര്‍ കൂടി തുറക്കുന്നതോടെ ഐറിഷ് പൗരന്മാരുടെ ഉടമസ്ഥതയിലുള്ള അന്താരാഷ്ട്ര കമ്പനിയായ Dunens-ന്റെ അയര്‍ലണ്ടിലെ സ്റ്റോറുകളുടെ എണ്ണം 119 ആകും. വടക്കന്‍ അയര്‍ലണ്ട്, സ്‌പെയിന്‍ എന്നിവിടങ്ങളിലും Dunnes-ന് സ്റ്റോറുകളുണ്ട്.

Share this news

Leave a Reply

%d bloggers like this: