അയർലണ്ടിൽ വീടുകൾക്ക് വില കൂടി, പക്ഷേ ഡബ്ലിനിൽ കുറഞ്ഞു

മെയ് വരെയുള്ള ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ ഭവനവില 2.4% ഉയര്‍ന്നതായി Central Statistics Office (CSO). അതേസമയം തലസ്ഥാനമായ ഡബ്ലിനില്‍ വില കുറഞ്ഞു. ഡബ്ലിന് പുറത്ത് 4.5% വില വര്‍ദ്ധിക്കുകയാണ് ചെയ്തത്.

മെയ് മാസത്തില്‍ 4,435 വീടുകളുടെ വില്‍പ്പനയാണ് രാജ്യത്ത് നടന്നത്. 2022 മെയ് മാസത്തെ അപേക്ഷിച്ച് 18.9% അധികമാണിത്.

2022 മെയ് മുതല്‍ 2023 മെയ് വരെയുള്ള ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ അയര്‍ലണ്ടില്‍ ഒരു വീടിനായി ചെലവിടേണ്ട ശരാശരി തുക 315,000 യൂറോ ആണ്. രാജ്യത്ത് വീടുകള്‍ക്ക് ഏറ്റവും വിലകൂടിയ പ്രദേശം Dún Laoghaire-Rathdown ആണ്. ശരാശരി 630,000 യൂറോ ആണ് ഇവിടുത്തെ ഭവനവില. ഏറ്റവും കുറവ് Longford-ലാണ്- 160,000 യൂറോ.

Share this news

Leave a Reply

%d bloggers like this: