കാറോട്ട മത്സരത്തിനിടെ അപകടം; രണ്ട്‌ ഡ്രൈവർമാർ മരിച്ചു

ഞായറാഴ്ച നടന്ന Sligo Stages Rally കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് ഡ്രൈവര്‍മാര്‍ മരിച്ചു. മത്സരത്തിന്റെ ആറാം ഘട്ടത്തില്‍ റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചിരുന്നു.

അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കാണികള്‍, അത് ഓണ്‍ലൈനില്‍ പ്രചരിപ്പിക്കരുതെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ കൈയിലുള്ളവര്‍ ഗാര്‍ഡയെ ഏല്‍പ്പിക്കണം.

അതേസമയം മോശം കാലാവസ്ഥയാണ് അപകടമുണ്ടാക്കിയതെന്ന് കരുതുന്നില്ലെന്ന് മോട്ടോര്‍സ്‌പോര്‍ട്ട് അയര്‍ലണ്ടിന്റെ മാനേജറായ Art McCarrick പറഞ്ഞു. മഞ്ഞുള്ളപ്പോള്‍ ഒഴിച്ച് എപ്പോള്‍ വേണമെങ്കിലും രാജ്യത്ത് കാറോട്ടമത്സരങ്ങള്‍ നടത്താവുന്ന സാഹചര്യമാണ്. അപകടത്തിന് മുമ്പായി ഡ്രൈവര്‍മാര്‍ ഇതേ റോഡിലൂടെ പ്രശ്‌നമൊന്നുമില്ലാതെ കടന്നുപോയിരുന്നുവെന്നും McCarrick പറഞ്ഞു. അതേസമയം സുരക്ഷാമുന്‍കരുതലെടുത്താലും സ്‌പോര്‍ട്‌സില്‍ അപകടങ്ങളുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അനുശോചനമറിയിക്കുന്നതായി McCarrick പറഞ്ഞു.

സംഭവത്തില്‍ മോട്ടോര്‍സ്‌പോര്‍ട്ട് അയര്‍ലണ്ട് അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പുറമെ ഗാര്‍ഡയും ഔദ്യോഗിക അന്വേഷണം നടത്തും.

Share this news

Leave a Reply

%d bloggers like this: