IOC UK പ്രവാസി സംഗമം ‘മിഷൻ 2024’ ഓഗസ്റ്റ് 25-ന് മാഞ്ചസ്റ്ററിൽ രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും; മോടി കൂട്ടാൻ സംഗീതവിരുന്നും കലാ സംഗമവും

മാഞ്ചസ്റ്റർ: IOC UK കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ‘മിഷൻ 2024″ പ്രവാസി സംഗമം ഓഗസ്റ്റ് 25 (വെള്ളിയാഴ്ച) ന്  വൈകുന്നേരം 5 മുതൽ മഞ്ചസ്റ്ററിൽ വച്ചു നടക്കുന്നത്.

യുകെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന പ്രവാസി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോൺഗ്രസ്‌ പാർട്ടിയുടെ ദേശീയ നേതാവും മുൻ കെപിസിസി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായിരുന്ന ശ്രീ. രമേശ്‌ ചെന്നിത്തല ചടങ്ങ് ഉത്ഘാടനം ചെയ്യും.

യുകെയിൽ ശ്രീ. രമേശ്‌ ചെന്നിത്തല പങ്കെടുക്കുന്ന തികച്ചും പ്രാധാന്യമേറിയ ഈ ചടങ്ങ് ഏറെ വ്യത്യസ്തയോടെയാണ് മഞ്ചസ്റ്ററിൽ IOC UK കേരള ഘടകം ഒരുക്കിയിരിക്കുന്നത്.

ആനുകാലിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയക്കുന്ന പരിപാടിയിൽ വിവിധ കലാവിരുന്നുകളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

താളമേള ശിങ്കാര വാദ്യങ്ങളും നാടൻ കലാരൂപസംഗമവും മിഴിവേകുന്ന സീകരണവും വിവിധ കലാപരിപാടികളും മാറ്റ് കൂട്ടുന്ന ചടങ്ങിന്റെ മറ്റൊരു മുഖ്യ ആകർഷണം  പ്രശസ്ത പിന്നണി ഗായകൻ അഭിജിത് കൊല്ലം നേതൃത്വo നൽകുന്ന മെഗാ ലൈവ് സംഗീത വിരുന്നാണ്.

ചടങ്ങിന് ലഘു ഭക്ഷണ പാനീയങ്ങളടക്കം പ്രവേശനം സൗജന്യമാണ്.

പരിപാടിക്ക് മുൻകൂട്ടി സീറ്റ്‌ ബുക്കിങ്ങ് ചെയ്യുവാനായി റിസർവേഷൻ & രജിസ്ട്രേഷൻ ലിങ്കും ക്രകരിച്ചിട്ടുണ്ട്.

പ്രസ്തുത സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെയുടെ കേരള ഘടകം പ്രസിഡന്റ് സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവർ അറിയിച്ചു.

‘മിഷൻ 2024’ പ്രവാസി സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. റോമി കുര്യാക്കോസ് ന്റെ നേതൃത്വത്തിൽ ഷൈനു മാത്യൂസ്, ബേബിക്കുട്ടി ജോർജ്, അപ്പച്ചൻ കണ്ണഞ്ചിറ, സോണി ചാക്കോ, തോമസ് ഫിലിപ്പ്, ബോബിൻ ഫിലിപ്പ്, ഡോ. ജോഷി ജോസ്, ബിജു വർഗ്ഗീസ്, ജോർജ് ജേക്കബ് ഇൻസൻ ജോസ്, ജോൺ പീറ്റർ, ജിപ്സൺ ഫിലിപ്പ്, അഖിൽ ജോസ്, സച്ചിൻ സണ്ണി, ഹരികൃഷ്ണൻ, ബേബി ലൂക്കോസ്, നിസാർ അലിയാർ, അബിൻ സ്കറിയ, ഷിനാസ് എന്നിവരെ ഉൾപ്പെടുത്തി ഒരു പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചതായും IOC UK ഭാരവാഹികൾ അറിയിച്ചു.

വേദിയുടെ വിലാസം:

Parrs Wood High School Wilmslow Road

Manchester

M20 5PG

രജിസ്ട്രേഷൻ ലിങ്ക്:

https://forms.gle/AJzG3vpFaPDa96Ct8

കൂടുതൽ വിവരങ്ങൾക്ക്:

സുജു ഡാനിയേൽ: +44 7872 129697

ഷൈനു മാത്യൂസ്: +44 7872514619

റോമി കുര്യാക്കോസ്: +44 7776646163

തോമസ് ഫിലിപ്പ്: +44 7454 023115

സോണി ചാക്കോ: +44 7723 306974

Share this news

Leave a Reply

%d bloggers like this: