ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് വനിത ഫോറം ചെയർപേഴ്സണും, ഗ്ലോബൽ വൈസ് ചെയർ പേഴ്സണും, ലൂക്കൻ മലയാളി ക്ലബ് അംഗവും, ഡബ്ലിൻ സെന്റ് ജെയിംസ് ഹോസ്പിറ്റൽ സി.എൻ.എമ്മുമായ ജീജ ജോയിയുടെ പിതാവ് റിട്ടയേർഡ് അധ്യാപകൻ, ആലുങ്കൽ താഴെ വർഗീസ് സാർ (76) നിര്യാതനായി.
കോട്ടയം ചെങ്ങളം ഈസ്റ്റ് സ്വദേശിയായിരുന്ന വർഗീസ് സാർ, കുമളി ഹൈസ്കൂളിലെ അധ്യാപകനായിരുന്നു.
സംസ്കാരം പിന്നീട് എറണാകുളം കാക്കനാട് പള്ളിയിൽ.
മക്കൾ: ജീജ ജോയി (അയർലണ്ട്), ജോയൻ (യു.കെ), ജയ (യു.കെ)
മരുമക്കൾ: ജോയി മുളന്താനം (സെന്റ് ജെയിംസ് ഹോസ്പിറ്റൽ, അയർലണ്ട്), ബിന്ദു (യു.കെ), ജോൺസൺ (യു.കെ).
കൊച്ചുമക്കൾ: ജെമിൻ, ജ്യോതിൻ (അയർലണ്ട്), ജെബിൻ, ജെറി, ജോയൽ (യു.കെ).