അയര്‍ലണ്ടിലുടനീളം ഇന്ന് (ജൂലൈ 14 വെള്ളി) കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പായ Met Eireann. ഇതെത്തുടര്‍ന്ന് രാജ്യത്തെ എല്ലാ കൗണ്ടികളിലും അധികൃതര്‍ യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്.
Leinster, Munster, Connacht, Monaghan, Cavan എന്നീ പ്രദേശങ്ങളില്‍ പുലര്‍ച്ചെ 2 മണിക്ക് ആരംഭിച്ച മുന്നറിയിപ്പ് വൈകിട്ട് 7 മണിക്കാണ് അവസാനിക്കുക.
Donegal-ല്‍ ഉച്ച മുതല്‍ അര്‍ദ്ധരാത്രി വരെ യെല്ലോ വാണിങ് ഉണ്ട്.
ശക്തമായ മഴയും കാറ്റും കാരണം റോഡില്‍ കാഴ്ച കുറയുമെന്നതിനാല്‍, ഡ്രൈവര്‍മാര്‍ അതീവജാഗ്രത പാലിക്കണം. വേഗത കുറച്ചും, മുമ്പിലെ വാഹനത്തില്‍ നിന്നും അകലം പാലിച്ചും ഡ്രൈവ് ചെയ്യുക. തേഞ്ഞ് തീരാറായ ടയറുകളുള്ളതും, ബ്രേക്ക് കുറഞ്ഞതുമായ വാഹനങ്ങളുമായി പുറത്ത് പോകരുത്.
മഴയെത്തുടര്‍ന്ന് Donegal-ല്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട്. റോഡുകളിലെ കാഴ്ചയും മങ്ങും.
ശക്തമായ കാറ്റോടെയുള്ള മഴ ഈ വാരാന്ത്യം മുഴുവന്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലെ പരമാവധി അന്തരീക്ഷ താപനില 15-19 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും.