കേരള കത്തോലിക്കാ സഭയിലെ വചനപ്രഘോഷകരില്‍ ശ്രദ്ധേയനായ പ്രിന്‍സ് ക്ലാരന്‍സ് SJ അച്ചന് നയിക്കുന്ന ഏകദിന ആന്തരിക സൗഖ്യ ധ്യാനം ജൂലൈ 23 ഞായറാഴ്ച County Tipperary -ലെ Church of Resurrection Clonmel-ല്‍ വച്ചു നടത്തപ്പെടുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ആരംഭിച്ച് രാത്രി 8.30-ന് അവസാനിക്കുന്ന രീതിയില്‍ ആണ് ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ പ്രിന്‍സ് അച്ചന്റെ വിവിധ ശുശ്രൂഷകള്‍ അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഈ അനുഗ്രഹ ശുശ്രൂഷയില്‍ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാനായി ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നതായി സംഘാകര്‍ അറിയിച്ചു.
ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് :
Church of Resurrection
Clonmel
Co.Tipperary
കൂടുതല്‍ വിവരങ്ങള്‍ക്ക് :
Binoy : 0877929042
Norbert : 0873836843
