ദ്രോഗഡ: ക്രാന്തി ദ്രോഗഡ യൂണിറ്റ് അംഗമായ ജയിൻ പൗലോസ് പുറമടത്തിന്റെ നിര്യാണത്തിൽ ജൂലൈ 16 ഞായറാഴ്ച അനുശോചന സമ്മേളനം സംഘടിപ്പിക്കുന്നു. ദ്രോഗഡ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് നാലുമണി മുതൽ 6 മണി വരെ Church of the Assumption of Blessed Mary പാരിഷ് ഹാളിൽ (Tullyallen Parish Hall, Tullyallen, Louth, Eircode- A92AH63) വെച്ച് സംഘടിപ്പിക്കുന്ന അനുശോചന സമ്മേളനത്തിൽ അയർലണ്ടിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രമുഖ വ്യക്തികൾ സംസാരിക്കുന്നതാണ്.
സാമൂഹിക സാമുദായിക അതിർവരമ്പുകൾക്ക് അതീതമായ സൗഹൃദം കാത്തുസൂക്ഷിച്ച ഉത്തമനായ പൊതുപ്രവർത്തകനും, ജനകീയനും നാടിൻറെ പ്രിയങ്കരനുമായിരുന്നു ജയിൻ.
അയർലണ്ടിലെ ആദ്യകാല ഇടതുപക്ഷ സംഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജയിൻ ദ്രോഗഡ യൂണിറ്റ് മുൻ ജോയിന്റ് സെക്രട്ടറിയും അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (AlC) ഡബ്ലിൻ ബ്രാഞ്ച് അംഗവുമായിരുന്നു.
അനുസ്മരണ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്രാന്തി ദ്രോഗഡ യൂണിറ്റ് അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ഡിനിൽ പീറ്റർ – 0879016035
ബിനോയ് കുര്യാക്കോസ്- 0876349093
രതീഷ് സുരേഷ് – 0870555906
