Trans and Intersex Pride Event-നായി ഡബ്ലിന്‍ നഗരത്തില്‍ അണിനിരന്ന് ആയിരങ്ങള്‍. 3,000-ഓളം പേര്‍ അണിനിരന്ന പരേഡ്, ഇന്നുവരെയുണ്ടായതില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
Garden of Remembrance-ല്‍ ഒത്തുചേര്‍ന്ന ആളുകള്‍ പിന്നീട് നഗരമദ്ധ്യത്തിലൂടെ പാര്‍ലമെന്റിലേയ്ക്ക് പ്രകടനമായെത്തി.
നിലവിലെ സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുന്നതായി മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഒത്തുചേരല്‍ സംഘടിപ്പിക്കപ്പെട്ടത്. ട്രാന്‍സ്, ഇന്റര്‍സെക്‌സ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യം, കൂടുതല്‍ പരിഗണന എന്നിവ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ചികിത്സയ്ക്കായി ട്രാന്‍സ് വ്യക്തികള്‍ ഏറെക്കാലം കാത്തുനില്‍ക്കേണ്ട സ്ഥിയുണ്ട്. നിലവിലെ ദേശീയ ജെന്‍ഡര്‍ സര്‍വീസ് സൈക്യാട്രിക് സംവിധാനത്തിന്റെ രീതിക്ക് എതിരെയും വിമര്‍ശനമുയര്‍ന്നു.
അയര്‍ലണ്ടിലെ തീവ്രവലതുപക്ഷവാദികള്‍ LGBTQ+ വിഭാഗത്തിന് നേരെയും, അഭയാര്‍ത്ഥികള്‍ക്ക് നേരെയും അക്രമഴിച്ചുവിടുന്നതിലുള്ള പ്രതിഷേധം കൂടിയാണിതെന്നും സംഘാടകര്‍ പറഞ്ഞു.
ട്രാന്‍സ് വിഭാഗക്കാരുടെ പൂര്‍ണ്ണമായ അറിവോടെയും സമ്മതത്തോടെയുമുള്ള, ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കിക്കൊണ്ടുള്ള ചികിത്സാ രീതി നടപ്പിലാക്കണമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.