ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിന് പുറം വേദനയെത്തുടര്‍ന്ന് ശസ്ത്രക്രിയ. ചൊവ്വാഴ്ചയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ശസ്ത്രക്രിയയ്ക്ക് ശേഷം ഡബ്ലിനിലെ ഔദ്യോഗിക വസതിയില്‍ വച്ചും, ഗോള്‍വേയിലെ വീട്ടില്‍ വച്ചും അദ്ദേഹം ഭരണഘടനാപരമായ കടമകള്‍ നിര്‍വ്വഹിക്കും.
കുറച്ചുനാളായി നീട്ടിവച്ച ശസ്ത്രക്രിയയ്ക്കാണ് ഹിഗ്ഗിന്‍സ് ഇപ്പോള്‍ വിധേയനാകാന്‍ പോകുന്നത്. വിദേശയാത്രയടക്കം വരുന്ന ശരത്കാലത്ത് തിരക്കേറുമെന്നതിനാല്‍, അതിന് മുമ്പ് ചികിത്സ പൂര്‍ത്തിയാക്കും.