യന്ത്രത്തിലെ സിമന്റ് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കൈ അറ്റുപോയ തൊഴിലാളിക്ക് 75,000 യൂറോ നഷ്ടപരിഹാരം. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ജോലി ചെയ്ത കമ്പനിയോട് നഷ്ടപരിഹാരം നല്കാന് Waterford Circuit Court വെള്ളിയാഴ്ച ഉത്തരവിട്ടത്.
Co Tipperary-യിലെ Donohill-ലുള്ള Gleeson Concrete Unlimited ആണ് Safety, Health and Welfare at Work Act 2005 നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് അപകടം സംഭവിച്ചതായി കോടതി കണ്ടെത്തിയത്.
2021 മാര്‍ച്ച് 31-നായിരുന്നു കോണ്‍ക്രീറ്റ് ബ്ലോക്ക് നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ വച്ച് അപകടമുണ്ടായത്. യന്ത്രം വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ നിന്നും ഗുരുതരമായി പരിക്കേറ്റ തൊഴിലാളിയുടെ കൈ പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നിരുന്നു.