ഡബ്ലിൻ: ഡബ്ലിൻ ബ്ലാഞ്ചാർഡ്സ്ടൗണിൽ താമസിക്കുന്ന മലയാളി നഴ്സ് , ബിനുമോൾ പോളശ്ശേരി അന്തരിച്ചു. കുറച്ചുകാലമായി ഉണ്ടായിരുന്ന രോഗത്തെ തുടർന്നാണ് അന്ത്യം. ഡബ്ലിൻ നാഷണൽ മറ്റേർണിറ്റി ഹോസ്പിറ്റലിൽ നഴ്സ് ആയിരുന്നു.
കോട്ടയം കാളികാവ് പി.ജെ ഉലഹന്നാന്റെയും (Retd. പ്രൊഫസർ) മേരിയുടെയും മകളാണ്.
ഭർത്താവ്: ബിനോയ് ജോസ്
മക്കൾ: എഡ്വിൻ, ഈതൻ , ഇവാ
സംസ്കാരം കേരളത്തിൽ ആയിരിക്കും. മറ്റു വിവരങ്ങൾ പിന്നീട്.