അയര്‍ലണ്ടില്‍ 2023-ലെ ആദ്യ ആറ് മാസത്തില്‍ ഉല്‍പ്പാദിപ്പിച്ച വൈദ്യുതിയുടെ മൂന്നില്‍ ഒന്നും കാറ്റാടി യന്ത്രങ്ങള്‍ (വിന്‍ഡ് മില്‍) വഴി. അതേസമയം ജൂണ്‍ മാസത്തില്‍ മോശം കാലാവസ്ഥ കാരണം ആകെ വൈദ്യുതോല്‍പ്പാദനത്തിന്റെ 20% മാത്രമാണ് വിന്‍ഡ് മില്ലുകള്‍ക്ക് സംഭാവന ചെയ്യാന്‍ സാധിച്ചത്.
രാജ്യത്തെ വൈദ്യുതിയുടെ മൊത്തവിതരണ വില 2023 ജൂണില്‍, മുന്‍ വര്‍ഷത്തെക്കാള്‍ 35% കുറഞ്ഞിട്ടുണ്ട്. 2022 ജൂണില്‍ ഒരു മെഗാവാട്ട് മണിക്കൂറിന് 181.84 യൂറോ ആയിരുന്നത്, 2023 ജൂണില്‍ 117.11 യൂറോ ആയി കുറഞ്ഞു.
അതേസമയം അനുകൂല കാലാവസ്ഥയെത്തുടര്‍ന്ന് വിന്‍ഡ് മില്ലുകളില്‍ നിന്നും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിച്ച ദിവസങ്ങളില്‍ വില 106.98 യൂറോ വരെ താഴ്ന്നിരുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ കൂടുതലായി ഉപയോഗിക്കേണ്ടി വന്ന ദിവസങ്ങളില്‍ വില 134.97 യൂറോയിലേയ്ക്ക് ഉയരുകയും ചെയ്തു.
മൊത്തവിതരണ വിലയില്‍ വലിയ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ക്ക് ഇതുവരെ അതിന്റെ ഗുണം കിട്ടിത്തുടങ്ങിയിട്ടില്ല.