വടക്കന്‍ അയര്‍ലണ്ടിനെയും, ഡോണഗലിനെയും ബന്ധിപ്പിക്കുന്ന A5 റോഡ് നവീകരിക്കണമെന്ന് ആവശ്യം. നിരവധി അപകടങ്ങളാണ് റോഡില്‍ ഉണ്ടാകുന്നതെന്നും, ഇനിയും ഇത് തുരാന്‍ കഴിയില്ലെന്നും ഇതിനായി കാംപെയിന്‍ നടത്തുന്നവര്‍ വ്യക്തമാക്കി.
വടക്കന്‍ അയര്‍ലണ്ട് നഗരമായ Derry-യെയും, അയര്‍ലണ്ടിലെ ഡോണഗലിനെയും Co Tyrone-ലെ അതിര്‍ത്തി പ്രദേശമായ Aughnacloy-ലുമായി ബന്ധിപ്പിക്കുന്നതാണ് A5 റോഡ്. ഡബ്ലിനില്‍ നിന്നും ഡോണഗലിലേയ്ക്ക് എത്തുന്നതും ഈ റോഡ് മാര്‍ഗ്ഗമാണ്.
ഈ റോഡിനെ രണ്ട് ലെയിനുള്ളതാക്കാന്‍ 2007-ല്‍ അനുമതി ലഭിച്ചിരുന്നെങ്കിലും, Alternative A5 Alliance (AA5A) എന്ന കൂട്ടായ്മയുടെ നിയമപരമായി എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി നീണ്ടു.
2007 മുതല്‍ ഇതുവരെ 47 പേരാണ് ഒറ്റ ലെയിന്‍ മാത്രമുള്ള റോഡില്‍ അപകടങ്ങളില്‍ മരിച്ചത്. ഇതിലൊന്ന് ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ട അപകടമാണ്.
അപകടത്തില്‍ പെട്ടവരുടെ കുടുംബങ്ങള്‍ അടക്കമുള്ളവരാണ് കാംപെയിനിന്റെ ഭാഗമായി ചൊവ്വാഴ്ച Leinster House-ലെത്തിയത്. ‘Enough is Enough’ എന്ന പേരിലാണ് കാംപെയിന്‍ നടത്തിവരുന്നത്. പ്രശ്‌നം Sinn Féin TD-യായ Pearse Doherty, Dail-ല്‍ അവതരിപ്പിക്കാനിരിക്കെയായിരുന്നു ഇത്. അനുമതി ലഭിച്ചാല്‍ 87 മില്യണ്‍ യൂറോ പദ്ധതിക്കായി മുടക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുമ്പ് ചില എതിര്‍പ്പുകളുണ്ടായിരുന്നെങ്കിലും പ്രദേശവാസികള്‍ മിക്കവരും ഇപ്പോള്‍ പദ്ധതിയെ പിന്തുണയ്ക്കുന്നതായി കാംപെയിനര്‍മാര്‍ പറഞ്ഞു. വടക്കന്‍ അയര്‍ലണ്ടില്‍ നിന്നും പദ്ധതിക്കായി അനുമതി ലഭിക്കുന്നില്ലെന്നും അവര്‍ പരാതിപ്പെടുന്നു. രാജ്യത്തെ TD-മാരും, സെനറ്റര്‍മാരും എത്ര ഗൗരവകരമായ പ്രശ്‌നമാണിതെന്ന് മനസിലാക്കുമെന്ന പ്രതീക്ഷയും കാംപെയിന്‍ നടത്തിയവര്‍ പങ്കുവച്ചു.