അയര്‍ലണ്ടിലെ Laois-ല്‍ പുതിയ ചെസ്സ് ടെക്നോളജി കമ്പനി സ്ഥാപിച്ച് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍. Laois-ലെ Portlaoise-ലാണ് ഇന്ത്യന്‍ വംശജരും, Portlaoise College-ലെ മുന്‍ വിദ്യാര്‍ത്ഥികളുമായ തരുണ്‍, തൃഷ കന്യാമരാള എന്നിവര്‍ ചേര്‍ന്ന് Ireland Chess Technology Limited (ICTL) എന്ന കമ്പനി ആരംഭിച്ചിരിക്കുന്നത്.
Clonminam Industrial Estate-ലെ Roll n’ Bowl-ന് സമീപമുള്ള Portlaoise Enterprise Centre-ലാണ് ICTL-ന്റെ ഓഫിസ്. ജൂണ്‍ 26-നാണ് കമ്പനി ഉദ്ഘാടനം ചെയ്തത്.
അയര്‍ലണ്ടില്‍ ചെസ്സ് കളിക്ക് കൂടുതല്‍ പ്രധാന്യം സൃഷ്ടിക്കുകയാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് തരുണും, തൃഷയും വ്യക്തമാക്കി. ലീവിങ് സെര്‍ട്ടില്‍ പഠനവിഷയമായ ബിസിനസാണ് സംരംഭകത്വത്തെയും, ബിസിനസ് സാധ്യതകളെയും പറ്റി പരിജ്ഞാനം നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ സ്കൂള്‍ ചെസ് ചാംപ്യന്‍ഷിപ്പിന് അയർലണ്ട് വേദിയാകാനൊരുങ്ങുകയാണ്. 2024 ജൂണില്‍ നടത്തപ്പെടുന്ന ചാംപ്യന്‍ഷിപ്പിനാണ് ഇതാദ്യമായി അയര്‍ലണ്ട് ആതിഥ്യമരുളുക.
ലിമറിക്ക് യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന ചെസ് ചാംപ്യന്‍ഷിപ്പില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നായി 5 മുതല്‍ 16 വരെ പ്രായമുള്ള 300-ലധികം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 2024 മെയ് 30 മുതല്‍ ജൂണ്‍ 8 വരെ മത്സരങ്ങള്‍ നീളും.