അയര്‍ലണ്ടിലെ ഏറ്റവും വലിയ പട്ടണം എന്ന സ്ഥാനം നിലനിര്‍ത്തി Drogheda. CSO പുറത്തുവിട്ട 2022 സെന്‍സസ് കണക്കുകള്‍ പ്രകാരം Drogheda-യിലെ ജനങ്ങളുടെ എണ്ണം 44,135 ആണ്. 2016 സെന്‍സിനെക്കാള്‍ 3,000 പേര് അധികമാണിത്.
രാജ്യത്ത് ഏറ്റവും വലിയ രണ്ടാമത്തെ പട്ടണം Dundalk ആണ്. കൗണ്ടി ടൗണ്‍ ആണെങ്കിലും Drogheda-യിലെക്കാള്‍ ജനങ്ങള്‍ കുറവാണ് Dundalk-ല്‍. 43,112 ആണ് ഇവിടുത്തെ ജനസംഖ്യ.
2016-ല്‍ രണ്ടാം സ്ഥാനത്തായിരുന്ന Swords, ഇത്തവണ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
രാജ്യത്തെ ഏറ്റവും വലിയ അഞ്ച് പട്ടണങ്ങളും Leinster പ്രദേശത്താണ്; യഥാക്രമം Drogheda, Dundalk, Swords, Navan, Bray എന്നിവയാണ് ഈ പട്ടണങ്ങള്‍. 30,000 അല്ലെങ്കില്‍ അതിന് മുകളില്‍ ജനസംഖ്യയുള്ള അഞ്ച് പട്ടണങ്ങളും ഇവ മാത്രമാണ്.
Louth ആണ് രാജ്യത്ത് ജനസംഖ്യാ വര്‍ദ്ധനവ് രേഖപ്പെടുത്തിയ അഞ്ച് കൗണ്ടികളില്‍ ഒന്നുമാണ് Louth.
അയര്‍ലണ്ടിലെ ജനസംഖ്യ 171 വര്‍ഷത്തിനിടെ ഇതാദ്യമായി 5 മില്യണ്‍ കടന്നതായും സെന്‍സസ് വ്യക്തമാക്കുന്നു. 1851 മുതല്‍ 2022 വരെ ജനസംഖ്യ വര്‍ദ്ധിച്ചത് അഞ്ച് കൗണ്ടികളില്‍ മാത്രമാണ്; Dublin, Kildare, Wicklow, Meath, Louth.
അതേസമയം രാജ്യത്തെ ഏറ്റവും വലിയ പട്ടണമായിട്ടും ഈ മുന്‍ സര്‍ക്കാരുകള്‍ Drogheda-യില്‍ ആവശ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.