ജനപങ്കാളിത്തം കൊണ്ടും, കലാകായിക മത്സരങ്ങൾ കൊണ്ടും എക്കാലവും സജീവമായി പ്രവർത്തിക്കുന്ന
അയർലൻഡിലെ ബ്രഹത്തായ മലയാളി സമൂഹങ്ങളിൽ ഒന്നായ ‘കിൽക്കനി മലയാളി അസോസിയേഷൻ്റെ’ ഓണഘോഷങ്ങൾക്ക് അടുത്ത മാസം ഒന്നാം തീയതി മുതൽ തുടക്കമാകുന്നു.
എല്ലാം വർഷത്തെയും പോലെ,
കിൽക്കനി മലയാളി അസോസിയേഷനിലെ, അംഗങ്ങളുടെ ആരോഗ്യ പരിരക്ഷയെ മുൻനിർത്തി, ഒരുമാസം കൊണ്ട് നൂറ്കിലോമീറ്റർ നടത്തം – എന്നാ ‘Walking challenge-2023 ‘ മൂന്നാം സീസണിന്, ജൂലൈ ഒന്നാം തീയതി മുതൽ ആരംഭമാകുന്നു.
മുൻവർഷങ്ങളിൽ അൻപതിൽപ്പരം അംഗങ്ങൾ പങ്കെടുക്കുകയും, ഒരുമാസം കൊണ്ട് നൂറിൽപ്പരം കിലോമീറ്ററുകൾ നടന്ന്, പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരാകുകയും ചെയ്തു.
കൂടാതെ, ഓണത്തിന് മുന്നോടിയായി, കുട്ടികൾക്കും, മുതിർന്നവർക്കുമായി,
ഒരാഴ്ച നീളുന്ന കലാകായിക മത്സരങ്ങളും, അത്തപൂക്കളും, കഥാ രചനാ, കവിതാ രചനാ, ക്വിസ് മത്സരം, വടംവലി തുടങ്ങിയവും, പ്രധാന ഓണാഘോഷ ദിവസമായ ഓഗസ്റ്റ് 26 ന്, കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികളും, തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടത്തപ്പെടുന്നതായി അസോസിയേഷൻ അംഗങ്ങൾ പത്രക്കുറിപ്പിൽ അറിയിച്ചു.
ലേഖകൻ – അനിൽ ജോസഫ് രാമപുരം.