ഡബ്ലിനിലെ ഏറ്റവും പുതിയ പാര്‍ക്കായ Bridgefoot Street Park പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ബുധനാഴ്ച നടന്ന ചടങ്ങില്‍ ഡബ്ലിന്‍ മേയറായ Alison Gilliland ഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് പാര്‍ക്ക് പൊതുസമൂഹത്തിന് സമര്‍പ്പിച്ചത്.
Liberties-ല്‍ നിര്‍മ്മിച്ച പാര്‍ക്ക് അഭിമാനകരമായ Landezine International Landscape Award-ന് അര്‍ഹമായിട്ടുണ്ട്. ലാന്‍ഡ് സ്കേപ്പ് ആര്‍ക്കിടെക്ചറിലെ വ്യത്യസ്തവും, നവീനവുമായ രീതിക്ക് നല്‍കിവരുന്ന അവാര്‍ഡാണ് ഇത്. 2016 മുതലാണ് അവാര്‍ഡ് നല്കാന് ആരംഭിച്ചത്.
ഉപേക്ഷിക്കപ്പെട്ട പ്രദേശത്ത് മരങ്ങളും, പുല്ലും നട്ടുപിടിപ്പിച്ചും, ലാന്‍ഡ് സ്കേപ്പുകള്‍ ഉണ്ടാക്കിയെടുത്തുമാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇരിപ്പിടങ്ങള്‍, വഴിവിളക്കുകള്‍ എന്നിവ സ്ഥാപിക്കുകയും, പരിപാടികള്‍ നടത്താനുള്ള ഏരിയ, കളിസ്ഥലം, കളിക്കാനുള്ള ഉപകരണങ്ങള്‍, കമ്മ്യൂണിറ്റി ഗാര്ഡന് എന്നിവ ഉണ്ടാക്കുകയും ചെയ്തു.
ഡബ്ലിന്‍ സിറ്റി കൗണ്‍സിലിനൊപ്പം പ്രാദേശികസമൂഹവും കൂടിച്ചേര്‍ന്നാണ് പാര്‍ക്കിന്റെ പ്ലാനിങ്, പ്രൊമോഷന്, ഡിസൈന്‍ തുടങ്ങിയവ ചെയ്തത്. ഭിന്നശേഷിക്കാര്‍ക്ക് കൂടി സുഖകരമായി പ്രവേശിക്കാവുന്ന രീതിയിലാണ് പാര്‍ക്കിന്റെ നിര്‍മ്മാണം.
Dermot Foley Landscape Architects, Dublin City Council Parks, Biodiversity and Landscape Services എന്നിവര്‍ ചേര്‍ന്നാണ് പാര്‍ക്ക് രൂപകല്‍പ്പന ചെയ്തത്.