മൂന്ന് റെയിൽ പാലങ്ങളിൽ ട്രക്കുകൾ ഇടിച്ചു; അയർലണ്ടിൽ ട്രെയിനുകൾ വൈകി

അയര്‍ലണ്ടില്‍ മൂന്നിടത്തെ റെയില്‍ പാലങ്ങളില്‍ ട്രക്കുകള്‍ ഇടിച്ചത് മൂലം ട്രെയിന്‍ സര്‍വീസുകള്‍ വൈകി. ഒരു ലെവല്‍ ക്രോസ്സിലും രണ്ട് പാലങ്ങളിലും ആയാണ് ട്രക്കുകള്‍ ഇടിച്ചത്.

ഇന്നലെ (ബുധന്‍) വൈകിട്ട് 3.20-ഓടെയാണ് ഡബ്ലിനിലെ Pearse Street-ലും Laois-ലെ Portlaoise-ലുമുള്ള പാലങ്ങളില്‍ ട്രക്കുകള്‍ ഇടിച്ചത്. അന്നേ ദിവസം വൈകിട്ട് 4.20-ഓടെ Serpentine Avenue-ല്‍ ലെവല്‍ ക്രോസില്‍ ഒരു ട്രക്ക് കുടുങ്ങിപ്പോയതും ട്രെയിന്‍ സര്‍വീസ് വൈകാന്‍ കാരണമായി.

മൂന്ന് മണ്ടന്മാരായ ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിങ്ങ്, ട്രെയിനുകള്‍ 30 മിനിറ്റോളം വൈകുന്നതിന് കാരണമായെന്ന് ഐറിഷ് റെയില്‍ ട്വിറ്ററില്‍ കുറിച്ചു.

Share this news

Leave a Reply

%d bloggers like this: