അയർലണ്ട്-ഇന്ത്യ ട്വന്റി-20 മത്സരങ്ങൾ ഓഗസ്റ്റിൽ ഡബ്ലിനിൽ; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

അയര്‍ലണ്ട്-ഇന്ത്യ അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് കളമൊരുങ്ങുന്നു. ഓഗസ്റ്റിലാണ് മൂന്ന് ട്വന്റി-20 മത്സരങ്ങളുള്ള ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീം അയര്‍ലണ്ടിലെത്തുക.

ഓഗസ്റ്റ് 18 മുതല്‍ 23 വരെയാണ് മത്സരങ്ങള്‍. മൂന്ന് മത്സരങ്ങളും ഡബ്ലിനിലെ Malahide-ലുള്ള സ്‌റ്റേഡിയത്തിലാണ് നടക്കുക. 18, 20, 23 തീയതികളിലായി നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചുകഴിഞ്ഞു. വൈകിട്ട് മൂന്ന് മണി മുതലാണ് എല്ലാ മത്സരങ്ങളും.

നേരത്തെ 2022-ല്‍ അയര്‍ലണ്ടിലെത്തിയ ഇന്ത്യ രണ്ട് ട്വന്റി-20 മത്സരങ്ങള്‍ കളിക്കുകയും, രണ്ടിലും വിജയിക്കുകയും ചെയ്തിരുന്നു. തോറ്റെങ്കിലും വാശിയേറിയ പ്രകടനമായിരുന്നു അയര്‍ലണ്ട് കാഴ്ച വച്ചത് എന്നതിനാല്‍ ഇത്തവണത്തെ മത്സരവും കാണികള്‍ക്ക് വിരുന്നാകുമെന്നാണ് പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: