മുന്‍ പങ്കാളിയുടെ സഹോദരിയെ ലൈംഗികമായി ഉപദ്രവിച്ചയാള്‍ക്ക് 18 മാസം തടവ്. ഡോണഗല്‍ സ്വദേശിയായ 27-കാരനെയാണ് Central Criminal Court ശിക്ഷിച്ചത്.
ആദ്യം മൂന്ന് വര്‍ഷത്തേയ്ക്ക് ശിക്ഷ വിധിച്ച ജഡ്ജ്, പിന്നീട് കര്‍ശന ഉപാധികളോടെ ശിക്ഷ 18 മാസമാക്കി കുറയ്ക്കുകയായിരുന്നു. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും ഉത്തരവുണ്ട്.
സംഭവം നടക്കുന്ന സമയത്ത് 19-കാരിയായിരുന്ന പെണ്‍കുട്ടി, തന്റെ മൂത്ത സഹോദരിക്കൊപ്പം ബെഡ്ഡില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു ഇവിടെയെത്തിയ പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഞെട്ടിയുണര്‍ന്ന പെണ്‍കുട്ടി ഗാര്‍ഡയെ വിളിച്ചുവരുത്തിയപ്പോള്‍, പെണ്‍കുട്ടിയുടെ സമ്മതത്തോടെയായിരുന്നു ഇതെന്ന് പ്രതി വാദിച്ചു. പക്ഷേ അന്വേഷണത്തില്‍ ഈ വാദം തെറ്റാണെന്ന് തെളിയുകയായിരുന്നു. പെണ്‍കുട്ടി തെറ്റൊന്നും ചെയ്തില്ലെന്നും കണ്ടെത്തുകയും, കോടതിയില്‍ പ്രതി തെറ്റ് ഏറ്റുപറയുകയും ചെയ്തു. സംഭവസമയം പ്രതി ലഹരി ഉപയോഗിച്ചിരുന്നു.
2017 ജൂണ്‍ 4-നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്.
പെണ്‍കുട്ടിയുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതിനാലാണ് പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കാത്തത്.
നിങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള ലൈംഗികോപദ്രവം നേരിടുന്നുണ്ടെങ്കില്‍ താഴെ പറയുന്ന നമ്പറുകളിലോ, വെബ്സൈറ്റിലോ ബന്ധപ്പെടാം. വിവരങ്ങള്‍ അധികൃതര്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്:
Rape Crisis Helpline – 1800-77 8888 (24 hrs)
Access text service and webchat options at: http://drcc.ie/services/helpline/
Rape Crisis Help Website: https://www.rapecrisishelp.ie