യൂറോപ്യന്‍ യൂണിയനില്‍ റോഡിലെ കാല്‍നടയാത്രക്കാര്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യങ്ങളിലൊന്നായി അയര്‍ലണ്ടും. ഇയുവില്‍ എല്ലാതരം റോഡപകടങ്ങളിലും മരിക്കുന്നവരുടെ ശരാശരി എണ്ണത്തെക്കാള്‍ വളരെ കുറവാണ് അയര്‍ലണ്ടില്‍ സംഭവിക്കുന്നതെങ്കിലും, ഇവിടെ മരിക്കുന്നവരില്‍ മൂന്നില്‍ ഒന്ന് പേരും കാല്‍നടയാത്രക്കാരാണ്. Eurosat പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
2021-ലെ കണക്കനുസരിച്ച് ഇയുവിലുണ്ടായ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടകാല്‍നടയാത്രക്കാരുടെ എണ്ണം 3,600-ഓളമാണ്. ആകെ റോഡപകട മരണങ്ങലില്‍ 18% വരും ഇത്.
കാല്‍നടയാത്രക്കാര്‍ ഏറ്റവുമധികം കൊല്ലപ്പെടുന്ന രാജ്യം റൊമാനിയയാണ്. ഇവിടെ റോഡപകടങ്ങളില്‍ ഉണ്ടാകുന്ന ആകെ മരണങ്ങളില്‍ മൂന്നിലൊന്നും കാല്‍നടയാത്രക്കാരാണ്. ലാത്വിയയില്‍ ഇത് 31% വരും. അയര്‍ലണ്ടിലാകട്ടെ റോഡപകട മരണങ്ങളില്‍ 30 ശതമാനത്തോളം കാല്‍നടയാത്രക്കാരാണ്. ഇയു ശരാശരിയെക്കാളും മുകളിലാണിത്.
അപകടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ ഏറ്റവും കുറവ് മരണപ്പെടുന്നത് മാള്‍ട്ടയിലാണ്- 8.3%. രണ്ടാം സ്ഥാനത്തുള്ള നെതര്‍ലണ്ട്‌സില്‍ ഇത് 8.4% ആണ്.
ഇയുവിലെ നഗരത്തിന് പുറത്തുള്ള ഉള്‍പ്പാതകളിലാണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ട് പ്രകാരം 20,000-ഓളം പേരാണ് 2021-ല്‍ ഇയുവിലാകെ ഉണ്ടായ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്. 2020-നെക്കാള്‍ 5.7% അധികമാണിത്. ഇതില്‍ പകുതിയോളം പേരും കാറുകളിലെ ഡ്രൈവര്‍മാരോ, യാത്രക്കാരോ ആണ്.
10 ലക്ഷം പേരില്‍ 45 പേര്‍ റോഡപകടങ്ങളില്‍ പെടുന്നതായാണ് ഇയു ശരാശരി. അതേസമയം അയര്‍ലണ്ടില്‍ ഇത് 10 ലക്ഷത്തില്‍ 27 പേര്‍ ആണ്. റൊമാനിയയില്‍ 93 പേരും, ബള്‍ഗേറിയയില്‍ 81 പേരും, ലാത്വിയയില്‍ 78 പേരും അപകടത്തില്‍ പെടുന്നു.
മാള്‍ട്ടയിലാണ് റോഡപകടങ്ങളില്‍ പെടുന്നവരുടെ എണ്ണം ഏറ്റവും കുറവ് 10 ലക്ഷത്തില്‍ 17 പേര്‍. സ്വീഡനില്‍ ഇത് 20-ഉം, ഡെന്മാര്‍ക്കില്‍ 22-ഉം ആണ്.
2020-ല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം യാത്രകള്‍ കുറഞ്ഞതാണ് അപകടങ്ങള്‍ കുറയാന്‍ കാരണമെന്നാണ് Eurosat പറയുന്നത്.
ഇയുവില്‍ 25-നും 49-നും ഇടയില്‍ പ്രായമുള്ളവരാണ് അപകടങ്ങളില്‍ പെടുന്നവരില്‍ മൂന്നിലൊന്നും. മൂന്നിലൊന്ന് മരണങ്ങളും സംഭവിക്കുന്നതും ഇതേ പ്രായക്കാര്‍ക്കാണ്.
കാറുകളിലെ ഡ്രൈവര്‍മാരും, യാത്രക്കാരും, കാല്‍നടയാത്രക്കാരും കഴിഞ്ഞാല്‍ ഏറ്റവുമധികം അപകടത്തില്‍ പെടുന്ന ഇരുചക്രവാഹനം ഓടിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.