കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ ഒഐസിസി അയർലണ്ട് പ്രതിഷേധിച്ചു

ഡബ്ലിൻ : കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ ഒഐസിസി അയർലണ്ട് പ്രതിഷേധിച്ചു. അഴിമതിയിൽ കുളിച്ച പിണറായി ഭരണത്തിൽ നിന്നും ജനങ്ങളുടെ ശ്രെദ്ധ തിരിച്ചുവിടാൻ നടത്തുന്ന ഒരു രാഷ്ട്രീയ ഗൂഡാലോചന കൂടിയാണ് ഇതെന്ന് ഒഐസിസി ആരോപിച്ചു.

കേസിൽ ശിക്ഷിക്കപ്പെടാൻ മാത്രമുള്ള ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ലെന്നും, ഇത് കൊണ്ടൊന്നും പ്രതിപക്ഷത്തിനെ നിശബ്ദമാക്കാനോ, കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാനോ പിണറായി വിജയൻ വിചാരിച്ചാൽ നടക്കില്ലെന്നും ഒഐസിസി പറഞ്ഞു.

മതിയായ തെളിവുകൾ പോലുമില്ലാതെ കെ. സുധാകരനെതിരെ കെട്ടിച്ചമച്ച കേസ് കോടതിയിൽ വരുമ്പോൾ തള്ളിപ്പോകുമെന്നും, സുധാകരനെ അറസ്റ്റ് ചെയ്തതിൽ പിണറായി സർക്കാർ വലിയ വില കൊടുക്കേണ്ടി വരുമെന്നും ഒഐസിസി അയർലണ്ട് ഭാരവാഹികൾ കൂട്ടിച്ചേർത്തു. കേരള സർക്കാരിന്റെ അഴിമതിയിൽ നിരന്തര വിമർശനം ഉയർത്തുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസ് എടുക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധമെന്ന് ഒഐസിസി അറിയിച്ചു.

പിണറായി ഭരണം ജനങ്ങൾക്ക് കിട്ടിയിരിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണെന്ന് പറഞ്ഞ ഒഐസിസി അയർലണ്ട്, സുധാകരനെപോലെയുള്ള ഒരു നേതാവിനെ കള്ളക്കേസിൽ കുടുക്കാൻ മാത്രം പിണറായി ഭരണം കൊണ്ട് കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

കെപിസിസി പ്രസിഡന്റ് സുധാകരനെ അറസ്റ്റ് ചെയ്ത നടപടിയിൽ ഒഐസിസി അയർലണ്ട് പ്രസിഡന്റ് ലിങ്ക് വിൻസ്റ്റർ, സാൻജോ മുളവരിക്കൽ, പുന്നമട ജോർജ്കുട്ടി, റോണി കുരിശിങ്കൽ പറമ്പിൽ, കുരുവിള ജോർജ്, ചാൾസൺ ചാക്കോ, സുബിൻ ഫിലിപ്പ്, ജിനെറ്റ്, ഫവാസ് മടശ്ശേരി, ബേസിൽ ബേബി, ഫ്രാൻസിസ് ജേക്കബ് ലിജോ ജോസഫ്, ലിജു ജേക്കബ് എന്നിവർ പ്രതിഷേധം അറിയിച്ചു.


വാർത്ത അയച്ചത്‌ : റോണി കുരിശിങ്കൽപറമ്പിൽ

Share this news

Leave a Reply

%d bloggers like this: