കെറി ബീച്ചിൽ രണ്ട് ലൈഫ് ഗാർഡുമാർക്ക് മിന്നലേറ്റു; മിന്നലിൽ നിന്നും സുരക്ഷിതരാകുന്നത് എങ്ങനെ?

കെറി കൗണ്ടിയിലെ Banna ബീച്ചില്‍ രണ്ട് ലൈഫ് ഗാര്‍ഡുമാര്‍ക്ക് മിന്നലേറ്റു. രാജ്യത്ത് ഇടിമിന്നലിനും, കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനില്‍ക്കെയാണ് അപകടം.

അതേസമയം ഇരുവര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി.

ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് ഇരുവര്‍ക്കും മിന്നലേറ്റത്. കെറി കൗണ്ടിയില്‍ 1.30ന് Met Eireann-ന്റെ യെല്ലോ വാണിങ് നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് വെള്ളത്തിലിറങ്ങിയ ആളുകളോട് തിരികെ കയറാന്‍ നിര്‍ദ്ദേശം നല്‍കവെയാണ് ലൈഫ് ഗാര്‍ഡുകള്‍ക്ക് മിന്നലേറ്റത്.

മുന്‍കരുതലെന്നോണം കെറിയിലെ എല്ലാ ലൈഫ് ഗാര്‍ഡ് ബീച്ചുകളും താല്‍ക്കലികമായി അടച്ചിട്ടുണ്ട്.

അയര്‍ലണ്ടില്‍ വ്യാപകമായ മഴയും ഇടിമിന്നലും ഉണ്ടാകുന്ന സാഹചര്യത്തില്‍ മിന്നേലേല്‍ക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ആളുകളോട് അകലം പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. Thunder storm വാണിങ് നിലനില്‍ക്കുമ്പോള്‍ പുറത്തിറങ്ങരുത്.

ഇടിമിന്നല്‍ കണ്ടാലുടന്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണം. തുറസ്സായ പ്രദേശങ്ങള്‍, ബീച്ച്, തടാകം, കുളം പോലെ വെള്ളമുള്ള സ്ഥലങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, ഇരുമ്പ്, ചെമ്പ് മുതലായ ലോഹങ്ങള്‍, ടവറുകള്‍, കെട്ടിടങ്ങളുടെ ബാല്‍ക്കണികള്‍, കുന്നിന്‍ മുകള്‍, മരത്തിന് താഴെ എന്നിവിടങ്ങളെല്ലാം മിന്നലേല്‍ക്കാന്‍ സാധ്യതയുള്ള ഇടങ്ങളാണ്. ലോഹങ്ങളിലെന്ന പോലെ പോലെ തന്നെ വെള്ളത്തിലൂടെയും മിന്നല്‍ പ്രവഹിക്കാന്‍ സാധ്യതയുണ്ട്.

ഇടിമിന്നല്‍ കണ്ടാല്‍ ചെരിപ്പ് ധരിക്കുകയും, കഴിയുന്നതും വീടിനുള്ളിലോ, കെട്ടിടത്തിനകത്തോ നില്‍ക്കാന്‍ ശ്രമിക്കുകയും വേണം. ചുമരില്‍ ചാരി നില്‍ക്കുകയോ, നിലത്ത് കിടക്കുകയോ അരുത്. വയറുള്ള ഫോണ്‍, കംപ്യൂട്ടര്‍, ലാപ്‌ടോപ്, ഗെയിം സ്റ്റേഷനുകള്‍, സ്റ്റവ്, വാഷിങ് മെഷീന്‍ എന്നിവയൊന്നും ഉപയോഗിക്കരുത്.

മിന്നല്‍പ്പിണര്‍ കണ്ടതിന് ശേഷം എപ്പോഴാണോ ഇടിയുടെ ശബ്ദം കേള്‍ക്കുന്നത്, ആ സമയം കണക്കുകൂട്ടി എവിടെയാണ് മിന്നല്‍ ഉണ്ടായതെന്ന് അറിയാമെന്ന് Water Safety Ireland ഡെപ്യൂട്ടി ചീഫ് എക്‌സിക്യുട്ടീവായ Roger Sweeney പറഞ്ഞു. ഇടിമിന്നല്‍ കണ്ട ശേഷം ശബ്ദം കേള്‍ക്കുന്ന സമയം കണക്കാക്കുക. ഇതിനെ 5 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്നത് എത്രയാണോ, അത്രയും മൈല്‍ അകലെയാണ് മിന്നല്‍ ഉണ്ടായത്. എണ്ണുമ്പോള്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണമെന്നും Sweeney മുന്നറിയിപ്പ് നല്‍കി.

Share this news

Leave a Reply

%d bloggers like this: