ക്ലെയറിൽ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു

നോര്‍ത്ത് ക്ലെയറില്‍ മിന്നലേറ്റ് വീടിന് തീ പിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇടിമിന്നലോട് കൂടി മഴ പെയ്യുന്നതിനിടെ Kinavara Road, N67 Ballyvaughan-ലെ Bishop Quarter-ലുള്ള വീടിന് മിന്നലേറ്റത്.

അഗ്നിശമന സേനയ്‌ക്കൊപ്പം ഗാര്‍ഡയും രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയും, തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ഇവിടുത്തെ നാട്ടുകാരും റോഡില്‍ ഗതാഗതം നിയന്ത്രിച്ച് അധികൃതര്‍ക്ക് സഹായം നല്‍കി. വീടിന്റെ മേല്‍ക്കൂരയില്‍ തീ പടര്‍ന്ന നിലയിലായിരുന്നു കാണപ്പെട്ടത്.

സംഭവത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചതോ പരിക്കേറ്റതോ ആയി റിപ്പോര്‍ട്ടില്ല. ശക്തമായ മഴയും ഇടിമിന്നലും കാരണം ക്ലെയറില്‍ യെല്ലോ വാണിങ് നിലനില്‍ക്കുമ്പോഴായിരുന്നു സംഭവം.

Share this news

Leave a Reply

%d bloggers like this: