അരി വിപണന രംഗത്ത് അഞ്ചു പതിറ്റാണ്ടിലേറെ പാര്യമ്പര്യമുള്ള കോട്ടക്കൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നേതൃത്വത്തിലുള്ള മയിൽ മട്ട റൈസിന് യൂറോപ്യൻ യൂണിയന്റെ ഗുണമേന്മ സർട്ടിഫിക്കറ്റ്.
യൂറോപ്യൻ യൂണിയൻ നിഷ്കർഷിച്ചിട്ടുള്ള എല്ലാ പരിശോധനകൾക്കും ശേഷമാണു മയിൽ മട്ട റൈസ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കീടനാശിനി, ഫുഡ് കളർ, കെമിക്കൽസ്, അഫ്ളാറ്റോക്ക്സിന് എന്നിവയൊന്നും മയിൽ മട്ട റൈസിൽ അടങ്ങിയിട്ടില്ല എന്നുള്ളത് യൂറോപ്യൻ യൂണിയന്റെ പരിശോധനഫലം വ്യക്തമാക്കുന്നു.
മയിൽ ബ്രാൻഡ് ഉത്പന്നങ്ങൾ എപ്പോഴും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുള്ള ഈ നേട്ടത്തിൽ സന്തോഷം രേഖപെടുത്തുന്നതായി കമ്പനി അറിയിച്ചു.
ഗുണമേന്മയുള്ള മയിൽ മട്ട റൈസ് ഏറ്റവും വിലക്കുറവിൽ €16.99-നു അയർലണ്ടിലെ എല്ലാ ഏഷ്യൻ ഷോപ്പുകളിലും ലഭ്യമാണ്.
