അയര്‍ലണ്ടില്‍ 400 ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്മെന്റ് കാംപെയിന് തുടക്കമിട്ട് HSE. ഇന്ത്യക്കാര്‍ അടക്കം വിദേശരാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്നവര്‍ക്കും കാംപെയിനില്‍ പങ്കെടുക്കാമെന്ന് HSE വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലെന്ന് Irish Hospital Consultants Association നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ചില്‍ ഒന്ന് ഒഴിവുകളും നികത്തിയിട്ടില്ലെന്നായിരുന്നു അസോസിയേഷന് പറഞ്ഞിരുന്നത്.
ഈ സാഹചര്യത്തിലാണ് രാജ്യമെമ്പാടമുള്ള വിവിധ കേന്ദ്രങ്ങളിലേയ്ക്ക് കണ്‍സള്‍ട്ടിങ് ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ HSE നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം തന്നെ റിക്രൂട്ട്മെന്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
റിക്രൂട്ട്മെന്റ് നടത്തി ഒഴിവുകള്‍ നികത്തുന്നതോടെ രാജ്യത്തെ ഡോക്ടര്‍മാര്‍ക്ക് മേല്‍ നിലവിലുള്ള സമ്മര്‍ദ്ദം കുറയുമെന്നും, അവര്‍ക്ക് ഈവനിങ് ഷിഫ്ഫ്റ്റുകള്, വാരാന്ത്യ ഷിഫ്റ്റുകള്‍ എന്നിവയില്‍ ജോലി ചെയ്യാന്‍ സാധിക്കുമെന്നുമാണ് കരുതപ്പെടുന്നത്.
രാജ്യത്തെ നഴ്സുമാരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 3,500 വിദേശ നഴ്സുമാരെ HSE നിയമിച്ചിരുന്നു.